ഇടുക്കി: നവകേരള സദസിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച കാളയോട്ട മത്സരത്തിൽ അപകടം. ഇടുക്കി കുമളിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. നിയന്ത്രണം തെറ്റിയ കാളക്കൂട്ടം പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു. കാളക്കൂട്ടം പാഞ്ഞ് കയറിയതിനെ തുടർന്ന് സ്ഥലത്ത് വൻ ഗതാഗത വൻ ഗതാഗത കുരുക്കും രൂപപ്പെട്ടു.
നവകേരള സദസിന്റെ പ്രചരണാർത്ഥം ഒന്നാം മൈൽ എന്ന സ്ഥലത്ത് നിന്നാണ് കാളയോട്ടം ആരംഭിച്ചത്. കുമളി പട്ടണത്തിൽ എത്തുമ്പോൾ കാള നിയന്ത്രണം വിട്ട് പൊതുജനങ്ങൾക്കിടയിലേക്ക് ഓടി കയറുകയായിരുന്നു. ഒരു കാറിനും ജീപ്പിനും അടക്കമാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം പത്ത് കാളകളാണ് കുമളി പട്ടണത്തിലൂടെ പരിഭ്രാന്തരായി ഓടിയത്.