പത്തനംതിട്ട: നെടുമ്പ്രത്ത് നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയക്ക് ദാരുണാന്ത്യം. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിലാണ് സംഭവം. നെടുമ്പ്രം മാലിപ്പറമ്പിൽ വീട്ടിൽ ചെല്ലമ്മയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ നെടുമ്പ്രം വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിലായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ കാർ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. തൊഴിലുറപ്പ് ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും ടിഎംഎം മെഡിക്കൽ മിഷൻ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.