ഇടുക്കി: പൂപ്പാറയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. പൂപ്പാറ തലക്കുളത്താണ് അപകടം നടന്നത്.
ബ്രേക്ക് നഷ്ടപ്പെട്ട ബസ് തിട്ടയിൽ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.