'ഓരോ പ്രവർത്തകനേയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്'; മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത രീതി വ്യക്തമാക്കി ജെ.പി നദ്ദ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഓരോ പ്രവർത്തകനേയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്’; മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത രീതി വ്യക്തമാക്കി ജെ.പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 07:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത പ്രക്രിയയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബിജെപിയിൽ എല്ലാ പ്രവർത്തകരേയും വളരെ ആഴത്തിൽ നിരീക്ഷിക്കുന്നുണ്ടെന്നും, ഓരോരുത്തരുടേയും പ്രവർത്തനങ്ങളെ കുറിച്ചും ശൈലികളെ കുറിച്ചുമെല്ലാം കൃത്യമായ വിവരങ്ങൾ തങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൃത്യമായി പഠന വിധേയമാക്കുന്നുണ്ടെന്നും ജെ.പി നദ്ദ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

” തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സ്ഥാനാർത്ഥികൾക്ക് മത്സരിക്കാനുള്ള അവസരം നൽകിയത് മുതൽ ഓരോരുത്തരെ കുറിച്ചും കൃത്യമായി വിലയിരുത്തുന്നുണ്ട്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മികച്ച നേതാവ് ആരായിരിക്കുമെന്ന തിരഞ്ഞെടുപ്പ് പ്രക്രിയ അന്ന് മുതൽ ആരംഭിക്കുകയായിരുന്നു. അതൊരു തുടർച്ചയായ പ്രക്രിയയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം അതിന്റെ വേഗത കൂടി. ആഴത്തിലുള്ള കൂടിയാലോചനകളും ഇവിടെ നടക്കുന്നുണ്ട്. കാബിനറ്റ് തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഈ മാതൃകയിലാണ് നടക്കുന്നതെന്നും” നദ്ദ പറയുന്നു.

ഈ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായി തിരഞ്ഞെടുക്കപ്പെട്ടവരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ” വിഷ്ണു ദേവ് സായി വളരെ പരിചയ സമ്പന്നനായ ഒരു നേതാവാണ്. ഛത്തീസ്ഗഡിൽ നിന്നും ഒരു വനവാസി നേതാവിനെ പ്രോത്സാഹിപ്പിക്കുക എന്നത് മറ്റ് രാഷ്‌ട്രീയ പാർട്ടികൾക്ക് ധൈര്യമില്ലാത്ത കാര്യമാണ്. എന്നാൽ ബിജെപി അത് പ്രവർത്തിച്ച് കാണിച്ചു.

‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രാർത്ഥന’ എന്ന തത്വത്തിൽ ഉറച്ച് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. മദ്ധ്യപ്രദേശിൽ ഒരു സമൂഹത്തെ മുന്നോട്ട് കൊണ്ടുവരാൻ അവസരം ലഭിച്ചപ്പോൾ ഞങ്ങൾ അത് ചെയ്തു, ഡോ.മോഹൻ യാദവ് വലിയൊരു സമൂഹത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഭജൻ ലാൽ ശർമ്മ ഒരു സാധാരണ പാർട്ടി പ്രവർത്തകനാണ്. നന്നായി പ്രവർത്തിച്ചാൽ ഇതുപോലെ മികച്ച സ്ഥാനത്ത് എത്താൻ കഴിയുമെന്ന് ബിജെപിയിലെ ഓരോ പാർട്ടി പ്രവർത്തകനും തോന്നണമെന്നും” ജെ.പി നദ്ദ പറയുന്നു.

 

Tags: Bhajan Lal SharmarajasthanBJPmADHYA PRADESHj.p.naddaChhattisgarhFEATURED2Mohan yadavVishnu Deo Sai
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies