കന്യാകുമാരി: മരത്തിന്റെ മുകളിലിരുന്ന കുരങ്ങിന്റെ വാലിൽ പിടിച്ച് വലിച്ച യുവാവ് അറസ്റ്റിൽ. കന്യാകുമാരി ഭൂതപാണ്ടി വനമേഖലയില്‍ റോസ്മിയപുരം കന്നിമാരയിലാണ് സംഭവം. മദ്യ ലഹരിയിൽ കുരങ്ങിനെ ഉപദ്രവിക്കുന്ന ചിത്രം പുറത്തു വന്നതോടെയാണ് യുവാവ് അറസ്റ്റിലായത്.
പണകുടി അണ്ണാനഗര്‍ സ്വദേശിയായ രഞ്ജിത് കുമാർ (42) ആണ് അറസ്റ്റിലായത്.
കന്നിമാര ഓട വിനോദ സഞ്ചാര കേന്ദ്രത്തിൽ വച്ചായിരുന്നു രഞ്ജിത്ത് മരത്തിന്റെ മുകളിലിരുന്ന കുരങ്ങിന്റെ വാലിൽ പിടിച്ച് വലിച്ചത്. ചിത്രം പുറത്തുവന്നതോടെ ഡിഎഫ്ഒ ഇളയരാജയുടെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. റേഞ്ച് ഓഫീസറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.