ഈ രണ്ട് രാജ്യങ്ങളിലേക്കും ഇനി വിസ വേണ്ട; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രിമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ രണ്ട് രാജ്യങ്ങളിലേക്കും ഇനി വിസ വേണ്ട; ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 04:28 pm IST
FacebookTwitterWhatsAppTelegram

യാത്രാപ്രേമികൾക്ക് വീണ്ടുമൊരു സന്തോഷ വാർത്ത. വിസ കൂടാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ട് സ്ഥലങ്ങൾ കൂടി. ഇറാനിലേക്കും കെനിയയിലേക്കും യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് ഇനി വിസ ആവശ്യമില്ലെന്ന് അതത് രാജ്യങ്ങളിലെ ഭരണകൂടം അറിയിച്ചു.

ടൂറിസവും അന്താരാഷ്‌ട്ര നയതന്ത്ര ബന്ധവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയൊരു ചുവടുവയ്പ്പാണിതെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പ്രതികരിച്ചു. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ നടപ്പിലാക്കുന്നതോടെ വിസാ നടപടികൾക്കായി ചിലവഴിക്കുന്ന സമയം ലാഭിക്കാമെന്നും അദ്ദേഹം അറിയിച്ചു. വിസ കൂടാതെ വിദേശരാജ്യത്ത് പ്രവേശിക്കുമ്പോൾ യാത്രക്കാർക്ക് അനുവദിക്കുന്ന രേഖയാണ് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ അഥവാ ഇടിഎ.

ജനുവരി മുതലാണ് കെനിയയിലും ഇറാനിലും വിസ-രഹിത പ്രവേശനം നടപ്പിലാക്കുക. ഇന്ത്യ അടക്കം 33 പുതിയ രാജ്യങ്ങൾക്കാണ് ഇറാൻ സൗജന്യ വിസ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തെമ്പാടുമുള്ള വിവിധ വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്ന് ഇറാൻ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച തീരുമാനം ഇറാൻ കൈക്കൊണ്ടത്. റഷ്യ, യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ലെബനൻ, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ടുണീഷ്യ, മൗറിതാനിയ, ടാൻസാനിയ, സിംബാബ്വേ, മൗറീഷ്യസ്, സീഷെൽസ്, ഇന്തോനേഷ്യ, ദറുസ്സലം, ജപ്പാൻ, സിംഗപ്പൂർ, കംബോഡിയ, മലേഷ്യ, വിയറ്റ്‌നാം, ബ്രസീൽ, പെറു, ക്യൂ, മെക്‌സിക്കോ, വെനസ്വേസ, ബോസ്‌നിയ, ഹെർസേഗോവിന, സെർബിയ, ക്രൊയേഷ്യ, ബെലാറൂസ് എന്നീ രാജ്യങ്ങൾക്കും വിസ സൗജന്യമായിരിക്കുമെന്ന് ഇറാൻ അറിയിച്ചു.

സൗജന്യ വിസ, വിസ ഓൺ അറൈവൽ, ഇടിഎ എന്നിവയിലേതെങ്കിലും മുഖേന ഇന്ത്യക്കാർക്ക് 57 രാജ്യങ്ങളിൽ സന്ദർശിക്കാം. അടുത്തിടെയാണ് ശ്രീലങ്കയും തായ്‌ലാൻഡും മലേഷ്യയും വിയറ്റ്‌നാമും ഇന്ത്യയ്‌ക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചതായി പ്രഖ്യാപിച്ചത്.

Tags: VISAIRANKenyaFEATURED2indian touristvisa-free travel
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies