ആലപ്പുഴ: ആംബുലൻസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രോഗിയ്ക്ക് ദാരുണാന്ത്യം. ആംബുലൻസിലുണ്ടായിരുന്ന ചെറിയനാട് പാലിയത്ത് പ്രശാന്ത് ആണ് മരിച്ചത്. ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞിരുന്നു. മാവേലിക്കര മിച്ചൽ ജംഗ്ഷനിലായിരുന്നു സംഭവം.
പ്രശാന്തിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് ഉടൻ തന്നെ അഗ്നിരക്ഷാ സേനയും പോലീസ് ഉദ്യോഗസ്ഥരുമെത്തി. പ്രശാന്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് യാത്രികരുടെ വിവരം ലഭ്യമല്ല.