ആലപ്പുഴ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ‘ഒരു കിളിയായിരുന്നെങ്കില്‍ ഞാന്‍…’ എന്ന കവിത എഴുതിയ യുവകവി ഹരിലാൽ ഐക്കര (43) വീടിനുള്ളിൽ മരിച്ച നിലയിൽ. ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് നാട്ടുകാർ വീട്ടിലെത്തി കതക് ചവിട്ടി തുറന്നപ്പോഴായിരുന്നു മരിച്ച നിലയിൽ കണ്ടത്.
വള്ളികുന്നം മഠത്തിലയ്യത്ത് ജംഗ്ഷന് സമീപം കളീക്കൽ തെക്കതിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഹരിലാൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ഹരിലാലിനെ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് പഞ്ചായത്തംഗത്തെ അറിയിക്കുകയായിരുന്നു. തുടർന്ന്, വീട്ടിലെത്തി പരിശോധിച്ചപ്പോഴായിരുന്നു സോഫയിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഹരിലാൽ കരൾ രോഗ ബാധിതനായിരുന്നു എന്ന് പോലീസ് പറഞ്ഞു. അവിവാഹിതനാണ്.