കാലിക്കറ്റിൽ താൻ അനുഭവിച്ച പ്രതിസന്ധിക്ക് തുല്യമാണ് ഇന്ന് ഗവർണർ നേരിടുന്നത്; മുൻ വി സി ഡോ: അബ്ദുൽ സലാം; ഗവർണർക്ക് പൂർണ്ണ പിന്തുണ; വിദ്യാഭ്യാസകോൺക്ലേവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലിക്കറ്റിൽ താൻ അനുഭവിച്ച പ്രതിസന്ധിക്ക് തുല്യമാണ് ഇന്ന് ഗവർണർ നേരിടുന്നത്; മുൻ വി സി ഡോ: അബ്ദുൽ സലാം; ഗവർണർക്ക് പൂർണ്ണ പിന്തുണ; വിദ്യാഭ്യാസകോൺക്ലേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 10:38 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമകാലീന പ്രശ്നങ്ങളും നയങ്ങളും എന്ന വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന സമ്മേളനം ഡോക്ടർ ടിപി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസരംഗം പ്രതിസന്ധികൾ നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ആയിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് റോഡ് മാപ്പ് ഇന്നും പൂർണ്ണമായി നടപ്പിലാകാതെ തുടരുന്നു. അടിസ്ഥാന സൗകര്യ വികസനം. വിവരസാങ്കേതിവിദ്യയുടെ ഉപയോഗം. അധ്യാപക പരിശീലനം, സ്ഥാപനങ്ങളുടെ സ്വയംഭരണം, വിദ്യാഭ്യാസത്തിന്റെ വ്യവസായ വൽക്കരണം എന്നീ നിർദ്ദേശങ്ങൾ പലതും നിർദ്ദേശങ്ങളായി അവശേഷിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ പ്രൈവറ്റ് പണ്ട് ഉപയോഗപ്പെടുത്തുന്നതിന് ഉതകുന്ന പദ്ധതികൾ ഇപ്പോഴും ഇല്ല.

ചടങ്ങിൽ ഡൽഹി യൂണിവേഴ്സിറ്റി ഗാന്ധിഭവൻ മുൻ ക്യാമ്പസ് ഡയറക്ടർ ഡോക്ടർ എൻ രാധാകൃഷ്ണൻ,കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ എ ജയകൃഷ്ണൻ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ ജി ഗോപകുമാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ എം അബ്ദുൽ സലാം, എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.

മെക്കാളയുടെ വിദ്യാഭ്യാസ നയം മിനിറ്റ്സ് രൂപത്തിൽ പുറത്തുവന്നത് ജൂപുത്സാവഹമായിരുന്നു എന്ന് ഡോക്ടർ എൻ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. വള്ളത്തോൾ കവിതകൾ പോലും സർവകലാശാല നിരാകരിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ വിദ്യാഭ്യാസ നയം 2020 വളരെ ഉൽകൃഷ്ടമാണ് എന്ന് ഡോക്ടർ എ ജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസില സ്ഥാനം ഒഴിഞ്ഞു കിടക്കുന്നത് രാഷ്‌ട്രീയ ഇടപെടലുകൾക്ക് കൂടുതൽ അവസരം നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിലനിൽക്കുന്ന ക്യാമ്പസ് രാഷ്‌ട്രീയം ഒരു വലിയ റിസർവോയർ ആണെന്നും കുറച്ചുപേർക്ക് മാത്രമേ അതിനു മുകളിലേക്ക് എത്താൻ സാധിക്കുകയുള്ളൂ എന്നും ഡോക്ടർ ജി ഗോപകുമാർ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം വിദ്യാർഥികളും അതിന്റെ ചതിക്കുഴിയിൽ പെട്ട് വഞ്ചിതരാകുന്നു. രാഷ്‌ട്രീയത്തിൽ പ്രൊഫഷണലിസം തീരെയില്ലാത്ത നിലയിലേക്ക് കേരള രാഷ്‌ട്രീയത്തെ കൊണ്ടെത്തിക്കാൻ ക്യാമ്പസ് പൊളിറ്റിക്സ് കുറച്ചെങ്കിലും കാരണമാകുന്നു.

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലർ ആയിരുന്നപ്പോൾ താൻ അനുഭവിച്ച പ്രതിസന്ധിക്ക് തുല്യമാണ് ഇന്ന് കേരള ഗവർണർ അനുഭവിക്കുന്നതെന്ന് ചടങ്ങിൽ ഡോക്ടർ അബ്ദുൽസലാം അഭിപ്രായപ്പെട്ടു. ധീരമായ ഗവർണറുടെ നടപടികളെ പൊതു സമൂഹവും അക്കാദമിക സമൂഹവും ഒരുപോലെ പിന്തുണയ്‌ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാദമി രംഗത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഗവർണറുടെ നടപടികൾക്ക് പൂർണ്ണ പിന്തുണ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

ഡോക്ടർ പി എം മാലിനിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ശ്രീ രഘുനാഥ് വി സ്വാഗതവും കേരള സർവ്വകലാശാല മുൻ സെനറ്റ് അംഗം പ്രൊഫസർ വി സുഭാഷ് കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനും ഇക്കാര്യത്തിൽ ഗവർണർ എടുത്ത ധീരമായ നടപടികൾക്ക് പിന്തുണ അറിയിച്ചുകൊണ്ടും ഡോ മധുസൂദനൻ പിള്ള അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി.

Tags: ariff muhammed khancalicut universityT P Srinivasan
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies