ഭാഷയെ ചൊല്ലി തർക്കം; ഇൻഡി യോഗത്തിൽ ഡിഎംകെ നേതാവിനോട് കയർത്ത് നിതീഷ് കുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാഷയെ ചൊല്ലി തർക്കം; ഇൻഡി യോഗത്തിൽ ഡിഎംകെ നേതാവിനോട് കയർത്ത് നിതീഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 08:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാഷയെ ചൊല്ലി ഇൻഡി യോഗത്തിൽ തർക്കം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഡിഎംകെ നേതാവ് ടി.ആർ. ബാലുവിനോട് കയർത്ത് സംസാരിച്ചത്. തന്റെ ഹിന്ദിയിലുള്ള പ്രസംഗത്തിന് തർജ്ജമ ആവശ്യപ്പെട്ട ബാലുവിനെ നിതീഷ് ശകാരിക്കുകയായിരുന്നു. എല്ലാവരും ഹിന്ദി അറിഞ്ഞിരിക്കണമെന്നും എല്ലായിപ്പോഴും തർജ്ജമ സാധിക്കില്ലെന്നും നിതീഷ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് ഇൻഡി മുന്നണി യോഗത്തിലും ആർജെഡി നേതാവായ മനോജ് കെ ഝായായിരുന്നു ഹിന്ദി പ്രസംഗങ്ങൾ തർജ്ജമ ചെയ്ത് ഇംഗ്ലീഷിൽ അവതരിപ്പിച്ചിരുന്നത്. നിതീഷ് കുമാറിന്റെയും സ്വന്തം നേതാവ് ലാലു പ്രസാദ് യാദവിന്റെയും പ്രസംഗങ്ങൾ ഇത്തരത്തിൽ അദ്ദേഹം തർജ്ജമ ചെയ്തിരുന്നു. ഇത്തവണയും നിതീഷിന്റെ പ്രസംഗത്തിന് ശേഷം മനോജിനോട് ഇംഗ്ലീഷ് പരിഭാഷ ടി.ആർ. ബാലു ആവശ്യപ്പെട്ടു. തുടർന്നാണ് നിതീഷ് കുപിതനായി സംസാരിച്ചത്. ഹിന്ദി രാഷ്‌ട്ര ഭാഷയാണെന്നും എല്ലാവരും അത് മനസിലാക്കിയിരിക്കണമെന്നും ബിഹാർ മുഖ്യമന്ത്രി ഡിഎംകെ നേതാവിനോട് പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വ ചർച്ചകളെ തുടർന്നും മുന്നണി യോഗത്തിൽ പൊട്ടിത്തെറികൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. മമതയും കെജ്‌രിവാളും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജ്ജുൻ ഖാർഗെയുടെ പേര് നിർദ്ദേശിച്ചത് നിതീഷ് കുമാറിനും ലാലു പ്രസാദ് യാദവിനും നീരസമുണ്ടാക്കി. ഇതാണ് യോഗം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും ഹോട്ടൽവിട്ട് പോകാൻ കാരണമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സീറ്റ് വിഭജനമാകും യോഗത്തിന്റെ പ്രധാന അജണ്ടയെന്നായിരുന്നു നേതാക്കളെല്ലാം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ ധാരണയിലെത്താനും കഴിഞ്ഞ ദിവസത്തെ യോഗത്തിന് സാധിച്ചില്ല. സംയുക്ത പത്രസമ്മേളനമാണ് സാധാരണയായി ഇൻഡി യോഗത്തിന് ശേഷം നടത്താറുള്ളത്. എന്നാൽ മല്ലികാർജ്ജുൻ ഖാർഗെ മാത്രമാണ് ഔദ്യോഗിക പത്രസമ്മേളനത്തിൽ എത്തിയത്.

Tags: nitish kumardmkJDUINDI Alliance
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies