രാവിലെ ബിസ്ക്കറ്റ്, ബ്രെഡ്? ഇപ്രകാരമാണോ ദിവസം ആരംഭിക്കുന്നത്? ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ..
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാവിലെ ബിസ്ക്കറ്റ്, ബ്രെഡ്? ഇപ്രകാരമാണോ ദിവസം ആരംഭിക്കുന്നത്? ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 11:57 am IST
Facebook
Twitter
WhatsAppTelegram

ഒരു ദിവസത്തെ മൊത്തം ഊർജ്ജമാണ് അന്നേ ദിവസം കഴിക്കുന്ന പ്രാതൽ. ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്നാണ് ആരോ​ഗ്യ വിദ​​ഗ്ധർ പറയുന്നത്. ചിലപ്പോൾ ജോലി തിരക്കുകൾക്കിടയിലും മറ്റും പ്രഭാ​ത ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുമ്പോൾ പലരും ബിസ്ക്കറ്റോ മറ്റ് മധുര പലഹാരങ്ങളോ കഴിക്കുന്ന പതിവുണ്ട്. എന്നാൽ ഇത് ആരോ​ഗ്യത്തിന് നല്ലതാണോ?

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. രാവിലെ മധുരം കഴിക്കുന്നത് വയറിന് നല്ലതല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ കൂടുതൽ‌ ഇൻസുലിൻ പാൻക്രിയാസ് പുറത്തുവിടും. ഇൻസുലിൻ ഉത്പാദനം കൂടുന്നത് ക്ഷീണം അനുഭവപ്പെടാൻ കാരണമാകും. പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയുടെ അഭാവമുള്ളവയാണ് മധുര പലഹാരങ്ങൾ. രാവിലെ മധുരം കഴിക്കുന്നത് വഴി ശരീരത്തിന് അവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരുന്നു.

രാവിലെ മധുരം കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ ഇവയാണ്..

1) ഉയർന്ന രക്തസമ്മർദ്ദം

വെറും വയറ്റിൽ മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കുന്നതിന് കാരണമാകും. ക്ഷീണവും വിശപ്പും അനുഭവപ്പെടാൻ കാരണമാകുന്നു.

2) ഊർജ്ജ നഷ്ടം

രാവിലെ മധുരം കഴിക്കുന്നത് രക്തത്തിലേക്ക് ​ഗ്ലൂക്കോസ് ആ​ഗിരണം ചെയ്യപ്പെടും പോലെ തോന്നിയേക്കും, പെട്ടെന്ന് ഊർജ്ജം നൽകും. എന്നാ‍ൽ വളരെ പെട്ടെന്ന് തന്നെ പഞ്ചസാരയുടെ അളവ് കുറയുന്നതിനാൽ ക്ഷീണവും മന്ദതയും അനുഭവപ്പെടും.

3) മധുരാസക്തി

മധുരം കഴിച്ച് ദിവസം ആരംഭിക്കുന്നത് കൂടുതൽ മധുരമുള്ള ഭക്ഷണങ്ങളോട് ആസക്തി ഉളവാക്കും. ഹാപ്പി ഹോർമോണായ ഡോപാമൈന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ പഞ്ചസാരയ്‌ക്ക് കഴിയുന്നതുകൊണ്ടാണിത്.

4) പോഷകാഹാര കുറവ്

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളിൽ പലപ്പോഴും വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടാകില്ല. ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങൾ നഷ്ടമാകാൻ ഇത് കാരണമാകും.

5) ശരീരഭാരം വർദ്ധിക്കും

പഞ്ചസാര അമിതമായാൽ ശരീരഭാരം വർദ്ധിക്കാൻ കാരണമാകും.അതിരാവിലെ മധുരം കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ദന്ത പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

Tags: SweetsSUBMorning
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂര്‍ഫുജൈറ ഇന്‍ഡിഗോ സര്‍വീസ് ഒക്ടോബര്‍ 25 മുതല്‍ വീണ്ടും, പുതിയ സമയക്രമം

ലാന്‍ഡിങ്ങിനിടെ വിമാനം ശക്തമായി ആടിയുലഞ്ഞു; ടുണീഷ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഭീതിയുടെ നിമിഷങ്ങള്‍, ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്

താനെയില്‍ വന്‍ ലഹരിവേട്ട; 34.18 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി, മാഫിയ തലവനടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഗുരുഗ്രാമില്‍ ബൈക്ക് യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്‌ത്തി കാര്‍; നിര്‍ത്താതെ പോയെന്ന് പരാതി, ദൃശ്യങ്ങള്‍ വൈറല്‍

24 കാരറ്റ് സ്വര്‍ണം പൂശിയ മോദകം; കിലോയ്‌ക്ക് 27,000 രൂപ, ഗണേശ ചതുര്‍ത്ഥിയില്‍ കൗതുകമായി ‘ഗോള്‍ഡന്‍ മോദക്’

ദേവസ്വം വിജിലന്‍സില്‍ അഴിച്ചുപണിക്ക് നീക്കം

തദ്ദേശപ്പോരില്‍ ബിജെപിയുടെ കുതിപ്പ്; രാജസ്ഥാനില്‍ 1,937 വാര്‍ഡുകള്‍ പിടിച്ചെടുത്തു, കോണ്‍ഗ്രസ് പിന്നില്‍

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies