കാസർകോട്: കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഞാണിക്കടവ് സ്വദേശി അർഷാദ് ആണ് പിടിയിലായത്. കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അർഷാദ് പിടിയിലായത്.
യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി പോലീസ് അർഷാദിനെ പിടികൂടുകയായിരുന്നു. ഇയാൾ നിരവധി ലഹരിക്കടത്തു കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന അർഷാദ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.