ശ്രീനഗർ: കശ്മീരിൽ സൈനിക ട്രക്ക് ഭീകരർ ആക്രമിച്ചു. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് സൈനിക ട്രക്കിന് നേരെ ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. പൂഞ്ച് മേഖലയിൽ ഒരു മാസത്തിനിടെ സൈന്യത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ സൈനിക നടപടികൾ തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ മാസം, രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 35-ലധികം സൈനികർ പ്രദേശത്തുണ്ടായ ഭീകരാക്രമണങ്ങളിൽ വീരമൃത്യു വരിച്ചു.