പക്ഷികൾക്കിടയിലെ സസ്തനിയാണ് വവ്വാലുകൾ. സിനിമകളിലും കഥകളിലുമൊക്കെ അദൃശ്യശക്തികളെ ഉപമിക്കാനായാണ് വവ്വാലുകളെ ഉപയോഗിക്കുന്നത്. ലോകത്ത് നിന്നും 1,240 വ്യത്യസ്ത ഇനം വവ്വാലുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പഴങ്ങൾ മാത്രം കഴിക്കുന്ന വലിയ ഇനങ്ങളും പ്രാണികളെ ഭക്ഷിക്കുന്ന ചെറിയവയുമാണ് പ്രധാനപ്പെട്ടവ. ഇതുപോലെ, ആൺ വവ്വാലുകളിൽ നിന്നും ഏറെ വ്യത്യസ്തകകൾ ഉള്ളതാണ് പെൺ വവ്വാലുകൾ
ഏത് സമയത്ത് ഇണ ചേർന്നാലും കുഞ്ഞുങ്ങൾക്ക് നന്നായി ഭക്ഷണം കിട്ടുന്ന സമയത്തേക്ക് പ്രസവം മാറ്റി വെക്കുവാൻ കഴിയുന്ന സവിശേഷതയും പെൺ വവ്വാലുകൾക്കുണ്ട്. ബീജം ഉള്ളിൽ വച്ച് അണ്ഡവുമായി ചേരുന്നത് തടയുകയാണ് വവ്വാലുകൾ സാധാരണ ചെയ്യുന്നത്. കൂടാതെ, ബീജ സങ്കലനം കഴിഞ്ഞാലും അണ്ഡ നാളികളില്‍ തന്നെ നിലനിര്‍ത്തിയും സിക്താണ്ഡത്തിന്റെ വളര്‍ച്ച നിയന്ത്രിച്ചും വവ്വാലുകൾക്ക് പ്രസവം ഇഷ്ടമുള്ള കാലത്തേക്ക് മാറ്റാൻ സാധിക്കും.
വർഷത്തിൽ ഒരു തവണ പ്രസവിക്കാനേ ഇവയ്‌ക്ക് സാധിക്കൂ. പ്രത്യേക ശബ്ദവും മണവും ഉപയോഗിച്ചാണ് രാത്രികാലങ്ങളിൽ തന്റെ കുഞ്ഞുങ്ങളെ വവ്വാലുകൾ തിരിച്ചറിയുന്നത്.