'പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയെ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായി'; അതൃപ്തി മുതലെടുക്കാൻ രാഹുൽ; നിതീഷിനെ ഫോണിൽ വിളിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഖാർഗെയെ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായി’; അതൃപ്തി മുതലെടുക്കാൻ രാഹുൽ; നിതീഷിനെ ഫോണിൽ വിളിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 01:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ ഇൻഡി യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതിന് പിന്നാലെ മറുനീക്കവുമായി രാഹുൽ. വിഷയത്തിൽ എതിർ അഭിപ്രായമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അദ്ദേഹം ഫോണിൽ വിളിച്ചു. യോഗത്തിൽ അപ്രതീക്ഷിതമായാണ് ഖാർഗെയുടെ പേര് ഉയർന്നുവന്നതെന്നും കോൺഗ്രസിന് ഇക്കാര്യത്തിൽ മുൻ ധാരണ ഇല്ലായിരുന്നുവെന്നും രാഹുൽ നിതീഷിനെ അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം.

കോൺഗ്രസിനെ തന്നെ ഞെട്ടിച്ചുകൊണ്ടായിരുന്നു ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ മല്ലികാർജ്ജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കപ്പെട്ടത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് പേര് നിർദ്ദേശിച്ചത്. പിന്നാലെ ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ്‌കെജ് രിവാൾ നിർദ്ദേശത്തെ പിന്തുണയ്‌ക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള കക്ഷികളടക്കം തീരുമാനത്തെ പിന്താങ്ങി.

ഇതിന് പിന്നാലെ അതൃപ്തി അറിയിച്ച് യോഗത്തിൽ നിന്നും നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇറങ്ങി പോകുകയായിരുന്നു. തീരുമാനത്തിൽ യോജിപ്പില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുകയെന്നുമുള്ള മുൻധാരണയ്‌ക്ക് വിരുദ്ധമായാണ് ഖാർഗെയുടെ പേര് നിർദ്ദേശിച്ചതെന്നായിരുന്നു ഇരുവരുടെയും വാദം. ഖാർഗെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ രാഹുലിനടക്കം അതൃപ്തിയുണ്ടായിരുന്നു.

നാലാം യോഗത്തിന് ശേഷം കടുത്ത ഭിന്നതയാണ് ഇൻഡി മുന്നണിയിൽ രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കത്തെ കൂടാതെ സീറ്റ് വിഭജനത്തിൽ ധാരണയാകാത്തതും മുന്നണിയുടെ ഐക്യത്തെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്.

Tags: rahulnitish kumarMALLIKARJUN KHARGEINDI Alliance
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies