ശ്വാസകോശത്തിന്റെ ആരോഗ്യം ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ പ്രധാനമാണ്. പ്രത്യേകിച്ചും കൊറോണ വൈറസിന്റെ വകഭേദമായ ജെഎൻ 1 കേരളത്തിൽ പടർന്ന് പിടിക്കുന്ന ഈ കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വലിയ പ്രസക്തി ഉണ്ട്. നമ്മുടെ ശ്വാസകോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ഏറ്റവും ഉചിതമായ മാർഗം മെച്ചപ്പെട്ട ആരോഗ്യ ക്രമീകരണമാണ്. എ,ബി,സി,ഡി ഭക്ഷണം ഇതിന് ഏറ്റവും നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എ – ആപ്പിൾ, ആമ്ല (നെല്ലിക്ക)
ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിന് ആപ്പിൾ വളരെയധികം ഗുണകരമാണെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ പഠനം വിലയിരുത്തുന്നു. പുകവലിക്കുന്നവർക്ക് ശ്വാസകോശ ക്ഷമത കുറയാനുള്ള സാധ്യതയുണ്ട്. ഇത് പ്രതിരോധിക്കാൻ ആപ്പിളിന് സാധിക്കുമെന്നാണ് പഠനം പറയുന്നത്. അതോടൊപ്പം നെല്ലിക്കയിലെ ആന്റി ഇൻഫ്ലമേറ്ററി ഇഫക്ട് ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് ഗുണകരമാണ്.
ബി- ബീറ്റ്റൂട്ട് , ബ്രോക്കോളി
ബീറ്റ്റൂട്ടിന് ശ്വാസകോശ ആരോഗ്യം നിലനിർത്താൻ സാധിക്കും. വളരെ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾക്കും ബീറ്റ്റൂട്ട് ഫലപ്രദമാണ്
ബ്രോക്കോളിയിൽ കാണപ്പെടുന്ന ചില മോളിക്ക്യൂളുകൾ ബാക്ടീരിയൽ, വൈറൽ അണുബാധകളെ ചെറുത്തു നിർത്തും.
സി – കാരറ്റ്, കാബേജ്
പുകവലിക്കുന്ന, കാരറ്റ് കഴിക്കാത്തവർക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ പുകവലി ഒഴിവാക്കാൻ കഴിയാത്തവർ കാരറ്റ് കഴിച്ചാൽ നല്ലതാണ്.
ചുവന്ന കാബേജ് ആണ് ശ്വാസകോശത്തെ സംരക്ഷിക്കുന്ന മറ്റൊരു പച്ചക്കറി. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ ശ്വാസകോശ ആരോഗ്യത്തിന് ഏറെ ഉപയോഗപ്രദമാണ്.
ഡി- ഡാർക്ക് ഗ്രീൻ ലീഫി വെജിറ്റബിൾ
സ്പിനാച്ചും ലെറ്റ്യൂസും ഉൾപ്പടെയുള്ള പച്ചക്കറികൾ ശ്വാസകോശ ആരോഗ്യവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും.
Write to SOFT News EDIT