ഒരു ദിവസത്തിൽ രാവിലെയാണ് മനുഷ്യന്റെ ഏറ്റവും ഉന്മേഷം നിറഞ്ഞ സമയം. ദിവസം നന്നാകാൻ നിരവധി കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്. ചിലർ വ്യായാമം ചെയ്യുന്നു, ചിലർ യോഗ ചെയ്യുന്നു, ചിലർ നന്നായി ഭക്ഷണം കഴിക്കുന്നു അങ്ങനെ പല കാര്യങ്ങളിലൂടെയും ദിവസം നന്നാക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. രാവിലെ കഴിക്കുന്ന ആഹാരങ്ങളിലൂടെയാണ് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും ലഭിക്കുന്നു. അതിനാൽ പ്രഭാത ഭക്ഷണം അത്യന്താപേഷിതമാണ്. ഗ്യാസ് സംബന്ധമായി പ്രശ്നങ്ങൾ അകറ്റാൻ രാവിലെ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. അത്തരത്തിൽ രാവിലെ വെറും വയറ്റിൽ കഴിക്കാൻ ഉത്തമമായി ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
മുട്ട
പ്രഭാതഭക്ഷണത്തിന് മുന്നോടിയായി മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. അവശ്യമായ പോഷക ഘടകങ്ങളും ധാതുക്കളും അടങ്ങിയ ഭക്ഷണ പദാർത്ഥമാണ് മുട്ട. അമിനോ ആസിഡുകളുടെയും കൊഴുപ്പുകളുടെയും കലവറ. മുട്ട ദിവസവും കഴിക്കുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിനും നല്ലൊരു ദിവസത്തിന് തുടക്കമിടുന്നതിനും സഹായിക്കുന്നു.
ചൂടുവെള്ളം
രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ഉന്മേഷധായകമാണ്. ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ഒരു ദിവസത്തെ മാത്രമല്ല മെച്ചപ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നു.
പപ്പായ
വെറുംവയറ്റിൽ പഴവർഗങ്ങൾ കഴിക്കാൻ പാടില്ലെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ പോഷകഗുണങ്ങളാൽ സമ്പുഷ്ടമായ പപ്പായ രാവിലെ കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണകരമാണ്. ശരീരത്തിന് ഉന്മേഷവും അതോടൊപ്പം ആരോഗ്യത്തിന് ഉത്തമവുമാണ് പപ്പായയുടെ ഉപയോഗം.
ബദാം
രാവിലെ ബദാം,നട്ട്, കശുവണ്ടി എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. സ്ഥിരമായി രാവിലെ ഇവ കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്നു. പോഷകങ്ങളാൽ നിറഞ്ഞ ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.