എറണാകുളം: വീണ്ടും കുർബാന തർക്കം. എറണാകുളം കാലടി താന്നിപ്പുഴ പള്ളിയിലാണ് വിശ്വാസികൾ തമ്മിൽ കുർബാനയെ ചൊല്ലി തർക്കമുണ്ടായത്. ഇരു ഭാഗങ്ങളായി തിരിഞ്ഞ് വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി.
സിനഡ് കുർബാന നടത്താനുള്ള വൈദികന്റെ ശ്രമം വിശ്വാസികൾ എതിർത്തു. തുടർന്നാണ് പള്ളിക്കകക്ക് ഏറ്റുമുട്ടലുണ്ടായത്. സിനഡ് കുർബാന നടത്താനുള്ള വൈദികന്റെ ശ്രമത്തെ പിന്തുണച്ച ആളോടാണ് വിശ്വാസികൾ പള്ളിക്കകത്ത് ഏറ്റുമുട്ടിയത്.
പോലീസ് സ്ഥലത്തെത്തി പിന്തിരിക്കാൻ ശ്രമിച്ചെങ്കിലും ഏറ്റമുട്ടൽ തുടരുകയായിരുന്നു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെയാണ് ആളുകളെ പിരിച്ചുവിട്ടത്.