450 രൂപയ്ക്ക് ഗാർഹിക സിലിണ്ടർ; വാഗ്ദാനം നിറവേറ്റി ബിജെപി; ജനുവരി 1 മുതൽ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

450 രൂപയ്‌ക്ക് ഗാർഹിക സിലിണ്ടർ; വാഗ്ദാനം നിറവേറ്റി ബിജെപി; ജനുവരി 1 മുതൽ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 11:33 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാനൊരുങ്ങി ബിജെപി. 450 രൂപയ്‌ക്ക് എൽപിജി സിലിണ്ടറുകൾ നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ജനുവരി ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അറിയിച്ചു. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭ്യമാവുക. നിലവിൽ സംസ്ഥാനത്തെ ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ഗാർഹിക സിലിണ്ടറുകൾ 500 രൂപയ്‌ക്കാണ് ലഭ്യമാകുന്നത്.

” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതിനാണ് രാജസ്ഥാൻ സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ ബിപിഎൽ, ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്കും 450 രൂപ നിരക്കിൽ ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാനുള്ള ചരിത്രപരമായ തീരുമാനം ബിജെപി സർക്കാർ കൈക്കൊണ്ടിരിക്കുകയാണ്.” മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ ട്വിറ്ററിൽ കുറിച്ചു.

ബിജെപിയുടെ പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ ജനങ്ങളെ സേവിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീ സുരക്ഷയ്‌ക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. ബിജെപിയുടെ ഭരണത്തിന് കീഴിൽ കുറ്റകൃത്യങ്ങളുടെ തോത് ക്രമാതീതമായി കുറയും. ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെ ഗെഹ്ലോട്ട് സർക്കാർ നടത്തിയ അഴിമതികൾ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ച കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഇതിനോടകം പ്രത്യേകാന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. കൂടാതെ എഡിജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആന്റി-ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്സും രൂപീകരിച്ചു.

Tags: rajasthanlpgujjwala scheme
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies