കാലം തെളിയിച്ച ഇന്ത്യയുടെ മികച്ച പങ്കാളിയാണ് റഷ്യ; ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സുസ്ഥിരവും ശക്തവുമാണെന്ന് എസ്.ജയശങ്കർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലം തെളിയിച്ച ഇന്ത്യയുടെ മികച്ച പങ്കാളിയാണ് റഷ്യ; ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സുസ്ഥിരവും ശക്തവുമാണെന്ന് എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 06:43 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, റഷ്യയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് മുൻപ് സെർജി ലാവ്റോവുമായി ജയശങ്കർ ചർച്ച നടത്തിയിരുന്നു. ഇൻഡോ-പസഫിക്, യുക്രെയ്ൻ സംഘർഷം, ഇസ്രായേൽ-ഹമാസ് പോരാട്ടം തുടങ്ങീ നിരവധി ആഗോള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

സാമ്പത്തിക മേഖല, കണക്റ്റിവിറ്റി, സൈനിക-സാങ്കേതിക സഹകരണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തതായി നേതാക്കൾ അറിയിച്ചു. തന്ത്രപരമായ പങ്കാളികൾ എന്ന നിലയിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് ജയശങ്കർ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര ബന്ധം അതിന്റെ ഏറ്റവും മികച്ച നിലയിലാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

” ഇന്ത്യ-റഷ്യ ബന്ധം സുസ്ഥിരവും ഏറെ ശക്തവുമാണ്. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം ഏറ്റവും മികച്ച നിലയിലാണുള്ളത്. 50 ബില്യൺ യുഎസ് ഡോളർ വിപണിയാണ് കഴിഞ്ഞ വർഷം നേടിയത്. റഷ്യയ്‌ക്കും ഇന്ത്യയ്‌ക്കും ഈ ബന്ധത്തിൽ നിന്നുള്ള പ്രയോജനം ലഭിക്കുന്നുണ്ട്. വ്യാപാരം, നിക്ഷേപം, സൈനിക സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിലെല്ലാം റഷ്യയുമായുള്ള ബന്ധത്തിന് ഇന്ത്യ വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. ഇന്ത്യ വളരെയധികം വിലമതിക്കുന്ന പങ്കാളിയാണ് റഷ്യ. കാലം തെളിയിച്ച സൗഹൃദമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെന്നും” ജയശങ്കർ പറഞ്ഞു.

‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്ത് തന്നെ സൈനിക ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള നീക്കങ്ങൾക്ക് പിന്തുണ നൽകുമെന്ന് സെർജി ലാവ്‌റോവ് പറഞ്ഞു. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം വിപുലീകരിക്കാനുള്ള നടപടികൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. നോർത്ത്-സൗത്ത് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് കോറിഡോർ ഉൾപ്പെടെയുള്ള നിരവധി പദ്ധതികളിൽ ഈ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: RussiaputinS JaishankarFEATURED2
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies