ശരീരത്തിന്റെ ആരോഗ്യത്തിന് ഇരുമ്പ് പ്രധാനപ്പെട്ട ധാതുവാണ്. ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാൻ ഇരുമ്പ് സഹായിക്കും. ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നതിനായി ചുവന്ന രക്താണുക്കളെ ഇത് സഹായിക്കും.
ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് വഴി അനീമിയക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് നല്ലതാണ്. മികച്ച ആരോഗ്യം പ്രധാനം ചെയ്യാൻ ഇത് സഹായിക്കും.
1.ചിയവിത്തുകൾ
ഫൈബർ, പ്രോട്ടീൻ, ഇരുമ്പ് എന്നിവ ധാരാളമടങ്ങിയ ഒന്നാണ് ചിയാവിത്തുകൾ. ശരീര ഭാരം കുറയാക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനും ഫൈബറും ശരീരഭാരം കുറയ്ക്കുന്നതിനായി സഹായിക്കും. സ്മൂത്തീസ്, പാനീയങ്ങൾ, പുഡിംഗുകൾ, സാലഡ്സ് എന്നിവയിലെല്ലാം ചിയവിത്തുകൾ ഉൾപ്പെടുത്താനാവും.

2. ക്വിനോ
കടലവർഗത്തിൽ ഉൾപ്പെട്ട ഒന്നാണ് ക്വിനോ. പ്രോട്ടീൻ, ഇരുമ്പ് എന്നിവയുടെ മികച്ച കലവറയാണ് ഇത്. ഒരു കപ്പ് ക്വിനോയിൽ 2.8 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കും. കൂടാതെ സാധാരണയായി ധാന്യങ്ങളിൽ കണ്ടുവരുന്ന പ്രോട്ടീനായ ഗ്ലൂട്ടൺ ഇതിൽ ഉൾപ്പെട്ടിട്ടില്ല. കോപ്പർ, മഗ്നീഷ്യം, ആന്റിഓക്സിഡൻസ് എന്നിവയും ക്വീനോയിൽ ഉൾപ്പെട്ടിട്ടുണ്ട്.

3. ഡ്രൈഡ് ആപ്രിക്കോട്ട്
ഇരുമ്പിന്റെ കലവറയാണ് ആപ്രിക്കോട്ട്. ഒരു കപ്പ് ഡ്രൈഡ് ആപ്രിക്കോട്ടിൽ 2 മില്ലിഗ്രാം ഇരുമ്പാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ വിറ്റാമിൻ എ യും ഇതിൽ അടങ്ങിയിട്ടുണ്ട്. മികച്ച കാഴ്ച ശക്തിക്കും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും.

4. അണ്ടിപ്പരിപ്പ്
ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് അണ്ടിപ്പരിപ്പ്. 100 ഗ്രാം അണ്ടിപ്പരിപ്പിൽ 6.68 മില്ലിഗ്രാം ഇരുമ്പാണ് അടങ്ങിയിട്ടുള്ളത്. അവ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പ് നിലനിർത്താൻ സഹായിക്കും. എന്നാൽ വറുത്തതോ, ഉപ്പിട്ടതോ ആയ അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഗുണകരമല്ല.

5. പയറുവർഗങ്ങൾ
സാധാരണയായി എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് പയറുവർഗങ്ങൾ. വേവിച്ച പയറുവർഗങ്ങളിൽ വരെ ഉയർന്ന അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബറും പ്രോട്ടീനും ഉൾപ്പെട്ടിട്ടുണ്ട്.
















