യുപിഐ വഴി പണം അയക്കുന്നോ? ഇന്നുതൊട്ട് ചില മാറ്റങ്ങൾ; ജനുവരി 1 മുതലുള്ള നിയന്ത്രണങ്ങളെക്കുറിച്ച് അറിയാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിഐ വഴി പണം അയക്കുന്നോ? ഇന്നുതൊട്ട് ചില മാറ്റങ്ങൾ; ജനുവരി 1 മുതലുള്ള നിയന്ത്രണങ്ങളെക്കുറിച്ച് അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കാൻ നിർണ്ണായ പങ്കുവഹിച്ച ഒന്നായിരുന്നു യുപിഐ. ഇന്ന് ഇന്ത്യയുടെ ഓരോ കോണിലേക്കും യുപിഐ മുഖേന വളരെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ കഴിയും. പുതുവത്സരം ആരംഭിച്ചതോടെ യുപിഐ സംവിധാനത്തിൽ ചില പരിഷ്‌കാരങ്ങൾ ആർബിഐ ഏർപ്പെടുത്തിയിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം..

1. ഫോൺപേ, പേയ്ടിഎം, ഗൂഗിൾപേ പോലെയുള്ള യുപിഐ ആപ്പുകളിലെ അക്കൗണ്ടുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നിങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിൾ ഇന്നുമുതൽ അവ ലഭ്യമാകുകയില്ല. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഉപയോഗിക്കാത്ത എല്ലാ യുപിഐ ഐഡികളും 2023 ഡിസംബർ 31 മുതൽ ഡിയാക്ടിവേറ്റ് ആയിരിക്കും.

2. യുപിഐ മുഖേന അയക്കുന്ന പണത്തിന്റെ പ്രതിദിന പരിധി 1 ലക്ഷമാക്കി ഉയർത്തിയത് ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

3. യുപിഐ ആപ്പുകൾ മുഖേന ആർക്ക് പണമിടപാടുകൾ നടത്തിയാലും അവരുടെ ബാങ്ക് അക്കൗണ്ടിന്റെ പേര് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. തെറ്റായ പണമിടപാടുകളെ തിരിച്ചറിയാൻ ഇത് സഹായിക്കുന്നതാണ്.

4. യുപിഐ വാലറ്റുകൾ മുഖേന നടത്തുന്ന പണമിടപാടുകൾ 2,000 രൂപയ്‌ക്ക് മുകളിലാണെങ്കിൽ 1.1 ശതമാനം ഫീസ് ഈടാക്കും.

5. ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചിയുമായി ആർബിഐ കൈക്കോർത്തതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെമ്പാടും ഇന്നുമുതൽ യുപിഐ എടിഎം മെഷീനുകൾ നിലവിൽ വരും. അവിടെ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് നിങ്ങൾക്ക് പണം പിൻവലിക്കാവുന്നതാണ്. ഡെബിറ്റ് കാർഡ് ആവശ്യമായി വരികയില്ല.

ഇതുകൂടാതെ ഓൺലൈൻ പേയ്‌മെന്റ് മുഖേനയുള്ള തട്ടിപ്പുകൾ കുറയ്‌ക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില മാറ്റങ്ങൾ യുപിഐ ആപ്പുകളിൽ നിലവിൽ വന്നിരുന്നു. രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള തുക പുതിയൊരു ഇടപാടുകാരന് ആദ്യമായി അയക്കുമ്പോൾ 4 മണിക്കൂർ കാലതാമസം നേരിടും. അപരിചിത അക്കൗണ്ടുകളുമായി പണമിടപാട് നടത്തുമ്പോൾ തട്ടിപ്പിനിരയാകാനുള്ള സാധ്യത ഇതുവഴി കുറുന്നു.

Tags: RBIdigital paymentsUpi
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies