ഭ്രമയുഗത്തിന്റെ പുത്തൻ പോസ്റ്റർ പുതുവത്സര ദിനത്തിൽ പങ്കുവച്ച് മമ്മൂട്ടി. ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പോസ്റ്ററിൽ മമ്മൂട്ടിയുടെ അത്യുഗ്രൻ ഗെറ്റപ്പാണ് കാണാനാവുന്നത്. പ്രത്യേക തരത്തിലുള്ള കിരീടം ധരിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ക്യാരക്ടർ വിധേയനിലെ ഭാസ്കര പട്ടേലറിന് സമാനമെന്നാണ് ആരാധകർ പറയുന്നത്.
രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം ഈ വര്‍ഷം തീയറ്ററുകളില്‍ എത്തും. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലാണ് പുതിയ പോസ്റ്ററും പുറത്തുവന്നത്.
അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും ചിത്രത്തിലുണ്ട്. ടി.ഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങൾ. ഭൂതകാലം എന്ന ചിത്രത്തിനുശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ചിത്രമാണ് ഭ്രമയുഗം.