സൈലന്റ് ഹാർട്ട് അറ്റാക്ക് അഥവാ സൈലന്റ് മയോകാർഡിയൽ ഇൻഫാർക്ഷൻസ് ഇപ്പോൾ യുവാക്കളിലും കണ്ടുവരുന്ന ഒന്നാണ്. പറയത്തക്ക വേദന അനുഭവപ്പെടാത്തതിനാൽ തന്നെ ഇത് ശ്രദ്ധിക്കാതെ പോകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. എന്നാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ സൈലന്റ് അറ്റാക്കിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞേക്കും. അതിനാൽ ചുവടെ പറയുന്ന രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കാം..
1. ക്ഷീണം
അമിതമായി ക്ഷീണം അനുഭവപ്പെടുന്നത് പൊതുവേ എല്ലാവർക്കും ഉണ്ടാകുന്നതാണ്. എന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന അമിത ക്ഷീണം ദിവസങ്ങളോളം നീണ്ട് നിൽക്കുകയാണെങ്കിൽ ശ്രദ്ധിക്കണം.
2. നെഞ്ചിൽ അസ്വസ്ഥത
സാധാരണയായി ഹൃദയാഘാതം ഉണ്ടാകുമ്പോൾ നെഞ്ചിൽ കടുത്ത വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ സൈലന്റ് ഹാർട്ട് അറ്റാക്ക് ആണെങ്കിൽ വേദന അധികം അനുഭവപ്പെടില്ല. ദഹനപ്രശ്നമായി പലപ്പോഴും അതിനെ കണക്കാക്കാം. ഇത്തരത്തിലുള്ള വേദനകൾ അവഗണിക്കാതിരിക്കുന്നതാണ് നല്ലത്.
3.ശ്വാസതടസ്സം
ശ്വാസം എടുക്കുമ്പോഴുള്ള ബുദ്ധിമുട്ട് സാധാരണയായി ആസ്മ രോഗികൾക്ക് ഉണ്ടാകുന്നതാണ്. എന്നാൽ ഇടക്കിടെ ഉണ്ടാകുന്ന ശ്വാസതടസ്സം ചെറിയ ജോലികൾ ചെയുമ്പോൾ പോലും അനുഭവപ്പെടുകയാണെങ്കിൽ അത് ചിലപ്പോൾ ഹാർട്ട് അറ്റാക്കിന് കാരണമാവും.
4.ഓക്കാനം അല്ലെങ്കിൽ ദഹനക്കേട്
അസിഡിറ്റിയുടെ പല പ്രശ്നങ്ങളും ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളായി വരാം. അതുകൊണ്ട് തന്നെ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നത് നല്ലതാണ്.
5. അമിതവിയർപ്പ്
അമിതമായി വിയർക്കുന്നത് ശരീരത്തിന് ക്ഷീണം അനുഭവപ്പെടുമ്പോഴാണ്. തണുത്ത കാലാവസ്ഥയിലും അമിതമായി വിയർക്കുന്നത് സൈലന്റ് അറ്റാക്കിനുള്ള ലക്ഷണങ്ങളിലൊന്നാണ്.
6. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ അസ്വസ്ഥത
ഹൃദയത്തോട് അടുത്ത് നിൽക്കുന്ന ശരീരഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദനകളും അസ്വസ്ഥതകളും നിസാരമായി കാണാൻ പാടില്ല. കൃത്യസമയത്ത് തന്നെ ലക്ഷണം കണ്ടെത്തി ചികിത്സിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം.
7. ഉറക്കക്കുറവ്
സൈലന്റ് ഹാർട്ട് അറ്റാക്കുകൾ ഉറക്കക്കുറവിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഉറക്കമില്ലായ്മ, ഉറക്കത്തിൽ നിന്നും ഞെട്ടിയുണരൽ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
8. ഇടക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ
ശരീരത്തിന് ഇടക്കിടെ ഉണ്ടാകുന്ന അസ്വസ്ഥതകൾ അവഗണിക്കരുത്. വിശദീകരിക്കാൻ കഴിയാത്ത അവ ചിലപ്പോൾ മരണം വിളിച്ച് വരുത്തുന്നതിന് വരെ കാരണമാവും.















