യുവതിയോട് അപര്യാദയായി പെരുമാറിയ തെലങ്കാനയിലെ കോൺഗ്രസ് എം.എൽ.എ വിവാദത്തിൽ. കവ്വംപള്ളി സത്യനാരായണയാണ് യുവതിയുടെ കവിളിൽ കേക്ക് തടവി വിവാദത്തിൽപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടയാണ് മനാകൊണ്ടൂർ മണ്ഡലത്തിലെ എം.എൽ.എയ്ക്കെതിരെ വിമർശനങ്ങൾ ശക്തമായത്. ഏതുപരിപാടിയിലാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.
യുവതിയുടെ കവിളിൽ നിരവധി തവണ കേക്ക് തടവുന്നതാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഇവർ അതൃപ്തി പ്രകടമാക്കുന്നുണ്ടെങ്കിലും എം.എൽ.എ ഇത് അവസാനിപ്പിക്കുന്നില്ല. മറ്റൊരു വീഡിയോയിൽ യുവതിയുടെ കൈയിൽ ബലമായി പിടിച്ചുവലിച്ച് ഡാൻസ് ചെയ്യിപ്പിക്കുന്നതും കാണാം.
രണ്ടുവീഡിയോയും പുറത്തുവന്നതോടെ എം.എൽ.എയുടെ പെരുമാറ്റത്തെയാണ് സോഷ്യൽ മീഡിയയിൽ ജനങ്ങൾ ചോദ്യം ചെയ്യുന്നത്. സംഭവം നടക്കുമ്പോൾ മന്ത്രി പൊന്നാം പ്രഭാകറും അവിടെയുണ്ടായിരുന്നു. തെലങ്കാനയിലെ കോൺഗ്രസിന്റെ പുതുവത്സരാഘോഷത്തിൽ നിന്നുള്ള സംഭവങ്ങളാണ് പുറത്തെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
కాంగ్రెస్ ఎమ్మెల్యే చిలిపి చేష్టలు
న్యూ ఇయర్ వేడుకల్లో కాంగ్రెస్ మహిళా కార్యకర్తలతో మానకొండూరు ఎమ్మెల్యే కవ్వంపల్లి సత్యనారాయణ చిలిపి చేష్టలు. pic.twitter.com/wvyvurebqp
— Telugu Scribe (@TeluguScribe) January 2, 2024
“>