മുംബൈ: പുതുവർഷദിനത്തിൽ കാമോത്തേ ശാഖയിൽ പ്രത്യേക പൂജ സംഘടിപ്പിച്ചു. ലോകശാന്തിയ്ക്കും സമാധാനത്തിനും രാജ്യത്തെ ജനങ്ങളുടെ നന്മയും മുൻ നിർത്തിയാണ് ഗുരുദേവ ദർശനവും സന്ദേശങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പൂജ സംഘടിപ്പിച്ചത്.
ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ – കാമോത്തേ ശാഖയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനം, പുതുവർഷം എന്നിവയുമായി ബന്ധപ്പെട്ട് കാമോത്തേ സെക്ടർ പതിനാറിലുള്ള ശിവ ക്ഷേത്രത്തിൽ വെച്ചാണ് പൂജ നടന്നത്. ടി രാജന്റെ നേതൃത്വത്തിലാണ് സർവൈശ്വര്യ പൂജ ജനുവരി ഒന്നാം തിയതി നടന്നത്.
ശാഖായോഗം പ്രസിഡന്റ് ടി.വി ഭവദാസ് ഭദ്രദീപം കൊളുത്തി പൂജകൾക്ക് തുടക്കം കുറിച്ചു. ശാഖായോഗം സെക്രട്ടറി മരികുമാർ, വനിതാസംഘം യുണിറ്റ് പ്രസിഡന്റ് പ്രിയ ലാൽദേവ് പണിക്കർ, വൈസ് പ്രസിഡന്റ് ലീന പ്രേമാനന്ദ്, സെക്രട്ടറി ഓമന രാജൻ, ഖജാൻജി ഷീജ പ്രസന്ന കുമാർ തുടങ്ങിയവർ പൂജയ്ക്ക് നേതൃത്വം നൽകി.
കഴിഞ്ഞ മൂന്ന് വർഷമായി ലോകശാന്തിയ്ക്കും സമാധാനത്തിനും രാജ്യത്തെ ജനങ്ങളുടെ നന്മയും മുൻനിർത്തിയാണ് ഗുരുദേവ ദർശനവും സന്ദേശങ്ങളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പൂജ സംഘടിപ്പിച്ചതെന്ന് ശാഖായോഗം സെക്രട്ടറി മരികുമാർ അറിയിച്ചു.