കാസർകോട്: പള്ളിക്കരയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. പള്ളിക്കര മസ്തിഗുഡ്ഡെയിൽ റെയിൽവേ ട്രാക്കിനു സമീപമാണ് ഐശ്വര്യയെ മരിച്ച നിലയിൽ റെയിൽവേ പോലീസ് കണ്ടെത്തിയത്.
ട്രാക്കിന് സമീപം ഒരാൾ വീണുകിടക്കുന്നത് അതുവഴിപോയ ട്രെയിനിലെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നാലെ റെയിൽവേ പോലീസിന് വിവരം കൈമാറുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. യുവതിയുടെ പക്കൽ നിന്നും ലഭിച്ച തിരിച്ചറിയ കാർഡിൽ നിന്നാണ് മരണപ്പെട്ടത് കൽപ്പറ്റ സ്വദേശി ഐശ്വര്യയാണെന്ന വിവരം പോലീസിന് ലഭിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് റെയിൽവേ പോലീസ് പറഞ്ഞു. കോഴിക്കോടുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ ആയിരുന്നു ഐശ്വര്യ.