കോട്ടയം: ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റിൽ. ആത്തിഫ എന്ന യുവതിയാണ് മോഷണം നടന്ന് ഒരു മണിക്കൂറിനകം പിടിയിലായത്. മർച്ചന്റ് നേവി ക്യാപ്റ്റൻ നോബിൾ പെരേരയുടെ വീട്ടിലാണ് കവർച്ച നടത്തിയത്. ഒന്നര ലക്ഷം രൂപയും മൂന്ന് പവന്റെ ആത്തിഫ കവർന്നത്.
കഴിഞ്ഞ 15 മുതലാണ് ലഖ്നൗ സ്വദേശിനിയായ 24-കാരി ആത്തിഫ ജോലിക്കായി ഇവിടെയെത്തിയത്. 89-കാരിയായ വീട്ടമ്മയെ പരിചരിക്കുന്നതായിരുന്നു ഇവരുടെ ജോലി.വീട്ടുകാരില്ലാതിരുന്ന തക്കം നോക്കിയായിരുന്നു മോഷണം. അലമാരയിലുണ്ടായിരുന്ന പണവും സ്വർണവുമാണ് മോഷ്ടിച്ചത്.
വീട്ടിലെ സിസിടിവി ഓഫ് ആക്കിയ ശേഷമായിരുന്നു മോഷണം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.