സമ്പന്നമായ കടലഴകിൽ ഭാരതം; മനം മയക്കുന്ന മണൽപ്പരപ്പും തിരമാലച്ചന്തവും; വൈവിധ്യങ്ങളുടെ നാട്ടിൽ നവ്യാനുഭവമേകുന്ന ചില  ബീച്ചുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമ്പന്നമായ കടലഴകിൽ ഭാരതം; മനം മയക്കുന്ന മണൽപ്പരപ്പും തിരമാലച്ചന്തവും; വൈവിധ്യങ്ങളുടെ നാട്ടിൽ നവ്യാനുഭവമേകുന്ന ചില  ബീച്ചുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 09:04 am IST
Facebook
Twitter
WhatsAppTelegram

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. കോടിക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഭാരതത്തിന്റെ ഭം​ഗി അനുഭവിച്ചറിയാൻ എത്തുന്നത്. നാനത്വത്തിൽ ഏകത്വത്തോടെ സഹവസിക്കുന്ന ഭാരതീയർ എന്നും ഇവിടെയത്തുന്നവരെ അതിഥികളെ പോലെയാണ് സ്വീകരിക്കുന്നത്.

പ്രധാനമായും വിദേശികളിൽ ഭൂരിഭാ​ഗവും എത്തുന്നത് ​ഗോവയിലാണ്. വിശാലമായ കടൽത്തീരമുള്ള രാജ്യത്ത് ​ പ്രശസ്തമായ നിരവധി ബീച്ചുകളാണ് ഉള്ളത്. മനം മയക്കുന്ന നീല നിറത്തിലുള്ള കടലും പഞ്ചാര മണൽ വിതറിയപ്പോലെയുള്ള തീരവും ആരുടെയും മനം കുളിർപ്പിക്കുമെന്നതിൽ സംശയമില്ല. നീന്താനും തീരത്ത് കൂടി വണ്ടിയോടിക്കാനും സാഹസിക വിനോദങ്ങൾ അനുവദിക്കുന്ന ബീച്ചുകൾ വരെ ഭാരതമണ്ണിലുണ്ട്.
അത്തരത്തിൽ ഇന്ത്യയിലെ ചില കിടിലൻ ബീച്ചുകളിതാ..

1) ലെമൂർ ബീച്ച്

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാ​ഗർകോവിലിനടുത്ത് ​ഗണപതിപുരത്താണ് ലെമൂർ ബീച്ച് സ്ഥിതി ചെയ്യുന്നത്. ആയിരം കാൽ പൊഴിമുഖം ബീച്ച്, ​ഗണപതിപുരം ബീച്ച് എന്നും ഇവിടം അറിയപ്പെടുന്നു. തമിഴ്നാടിന്റെ തായ് ലൻഡ് എന്നാണ് ലെമൂർ ബീച്ചിനെ വിശേഷിപ്പിക്കുന്നത്.

2) ​ഗോകർണ ബീച്ച്

പതഞ്ഞെത്തുന്ന വെള്ളത്തെ ആശ്ലേഷിക്കുന്ന പാറക്കെട്ടുകൾ, സാക്ഷിയായി തെങ്ങുകൾ.. അതാണ് കർണാടകയിലെ ഗോകർണ ബീച്ച്. ശാന്തമായ അന്തരീക്ഷത്തിന് പേരുകേട്ട ഗോകർണ ബീച്ച് ധ്യാനത്തിനും യോഗയ്‌ക്കും അനുയോജ്യമാണ്. തിരക്ക് കുറഞ്ഞ ബീച്ച് ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ ഇടമാണ്.

3) അ​ഗത്തി ദ്വീപ്

മണൽ‌പ്പരപ്പുകൾക്ക് പേരുകേട്ട സ്ഥലമാണ് ലക്ഷ​ദ്വീപ്. എക്കാലത്തും വിനോദ സഞ്ചാരികളുടെ ആകർഷണമാണ് ഇവിടം. ലക്ഷദ്വീപിലെ പ്രധാന ബീച്ചുകളിലൊന്നാണ് അ​ഗത്തിദ്വീപ് ബീച്ച്. ദ്വീപിന് ചുറ്റുമുള്ള ടർക്കോയ് തടാകം ആരെയുമൊന്ന് ആകർഷിക്കും. വെളുത്ത മണൽത്തരികളും വിസ്മയിപ്പിക്കുന്ന പവിഴപ്പുറ്റുകളും തെളിഞ്ഞ വെള്ളം കാഴ്ചയ്‌ക്ക് നവ്യാനുഭവം നൽകുന്നു. സ്നോർക്കലിം​​ഗിനും അണ്ടർ വാട്ടർ ഡ്രൈവിം​ഗിനും അവസരം നൽകുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ടയിടമാണ്.

4) കോവളം


​കേരളത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിലൊന്ന്. വേനലിന്റെ തിരയിളക്കം കോവളത്തെ കൂടുതൽ സുന്ദരിയാക്കുന്നു. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, ക്രെസന്റ് ബീച്ച് എന്നിങ്ങനെ കോവളം ബീച്ചിനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ​ഗോവയ്‌ക്ക് സമാനമായി വിദേശികൾ അവധിക്കാലം ആസ്വദിക്കുന്ന ഇടമാണ് ഇവിടം. സർഫിം​ഗ്, ബോട്ട് സവാരിയും സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നു.

5) കിഹിം ബീച്ച്

മഹാരാഷ്‌ട്രയിലെ മുംബൈയ്‌ക്ക് സമീപം കൊങ്കൺ തീരത്താണ് കിഹിം ബീച്ച്. പ്രകൃതി സ്നേഹികൾക്ക് മികച്ചയിടമാണ് ഇത്. ഇടതൂർന്ന വനവും ശാന്തമായ അന്തരീക്ഷ​വും ആകർഷണീയമാണ്. അതുല്യമായ സസ്യസമ്പത്താണ് തീരത്തുള്ളത്. പക്ഷി നിരീക്ഷണത്തിനും മറ്റുമായി ​ഗവേഷകർ ഉൾപ്പെടെ ഇവിടെ എത്തുന്നു

6) രാധാന​ഗർ ബീച്ച്

ആൻഡമാൻ നിക്കോബാർ ദ്വീപിലാണ് ഈ ബീച്ചുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. പഞ്ചാര മണലും ഈന്തപ്പനകളും സൗന്ദര്യം കൂട്ടുന്നു.

Tags: Beach
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies