ഉണക്കമുന്തിരി വെറുതെ കഴിച്ച് മടുത്തോ? എന്നാൽ ചട്‌നിയാക്കിക്കോളൂ; കിടിലൻ ഉണക്കമുന്തിരി വിഭവങ്ങൾ ഇതാ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉണക്കമുന്തിരി വെറുതെ കഴിച്ച് മടുത്തോ? എന്നാൽ ചട്‌നിയാക്കിക്കോളൂ; കിടിലൻ ഉണക്കമുന്തിരി വിഭവങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 01:43 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യസംരക്ഷണത്തിന് മുൻതൂക്കം നൽകുന്നവരിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളിലൊന്നാണ് ഉണക്കമുന്തിരി. കാണാൻ ഉരുണ്ട് കൊഴുത്തിരിക്കുന്ന മുന്തിരിയുടെ ചന്തം ഇവനില്ലെങ്കിലും ഗുണത്തിന്റെ കാര്യങ്ങൾ മുന്തിരിക്ക് സമമോ അല്ലെങ്കിൽ ഇതിനെക്കാൾ ഒരുപടി മുൻപന്തിയിലോ ആണ് ഉണക്കമുന്തിരിയുടെ സ്ഥാനം. ധാരാളം പോഷകഗുണങ്ങളാൽ സമ്പന്നമായിരിക്കുന്ന ഉണക്കമുന്തിരിയിൽ നാരുകൾ, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം തുടങ്ങി നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. മഞ്ഞ, കറുപ്പ്, പച്ച എന്നീ നിറങ്ങളിൽ വിപണികളിൽ സുലഭമാണ് ഉണക്കമുന്തിരി.

നാരുകളുടെ അംശം കൂടുതലായതിനാൽ തന്നെ ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് ഉണക്കമുന്തിരി സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടമാണിത്. കണ്ണുകളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും കണ്ണുകൾക്ക് കുളിർമയേകുന്നതിനും അത്യുത്തമമാണ് ഉണക്കമുന്തിരി. ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് എല്ലുകളും പല്ലുകളും ബലപ്പെടുത്തുന്നതിനും ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതിനും സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇങ്ങയൊക്കെയാണെങ്കിലും പലർക്കും ഉണക്കമുന്തിരി വെറുതെ കഴിച്ചും കുതിർത്ത് കഴിച്ചും മടുത്തിരിക്കും. അങ്ങനെയുള്ളവർക്ക് ഉണക്കമുന്തിരി ചട്‌നി ഉൾപ്പെടെയുള്ള വിഭവങ്ങൾ തയ്യാറാക്കി കഴിക്കാം..

ഉണക്കമുന്തിരി ചട്‌നി

ചേരുവകൾ

ഉണക്കമുന്തിരി- 1 കപ്പ്
നാരങ്ങാ നീര്- 1 ടീ സ്പൂൺ
ജീരകപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1/2 ടീസ്പൂൺ
ഇഞ്ചി അരച്ചത്- 1/2 ടീസ്പൂൺ
ഉപ്പ്- പാകത്തിന്

തയ്യറാക്കുന്ന വിധം

ഉണക്കമുന്തിരി ചെറു ചൂടുവെള്ളത്തിൽ 1 മണിക്കൂർ കുതിർത്തി വച്ചതിനു ശേഷം മറ്റു ചേരുവകൾക്കൊപ്പം ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ഇത് റഫ്രിജറേറ്ററിൽ വച്ച് ഒന്നോ രണ്ടോ ദിവസം ഉപയോഗിക്കാം.

കാരറ്റ്, ഉണക്കമുന്തിരി സലാഡ്

ചേരുവകൾ

കുതിർത്ത ഉണക്കമുന്തിരി- 3 ടീസ്പൂൺ
കാരറ്റ് ചെറുതായി സ്ലൈസ് ചെയ്തത്- 1 കപ്പ്
വാൽനട്ട്- 3 എണ്ണം
പുതിനയില അരിഞ്ഞത് -1 ടീസ്പൂൺ
നാരങ്ങാ നീര്- 1 ടീസ്പൂൺ
ഒലിവ് ഓയിൽ- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കുരുമുളക് പൊടി- ആവശ്യത്തിന്

മുകളിൽ പറഞ്ഞ ചേരുവകൾ നന്നായി ഉണക്ക് മുന്തിരിക്കൊപ്പം ചേർത്തിളക്കി 5 മിനിറ്റ് അടച്ചു വയ്‌ക്കുക. ശേഷം ഇത് ചപ്പാത്തിക്കൊപ്പമോ അല്ലാതെയോ കഴിക്കാവുന്നതാണ്.

Tags: HealthSUBrainsins
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies