പ്രഭാസിന്റെ ഓരോ ചിത്രങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സലാറിന്റെ വിജയത്തിന് ശേഷം രണ്ട് പുത്തൻ സിനിമകളുമായി പ്രഭാസിന്റെ അത്യുഗ്രൻ വരവ് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പ്രഭാസിന്റെ പുതിയ രണ്ട് ചിത്രങ്ങളുടെ അപ്ഡേഷനുകളാണ് പുറത്തുവന്നിരിക്കുന്നത്.
മാരുതിയുടെ സംവിധാനത്തിൽ പ്രഭാസ് നായകനായെത്തുന്ന പുതിയ സിനിമയുടെ പേര് പൊങ്കലിന് പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നാണ് വിവരം.
പ്രഭാസിന്റെ മറ്റൊരു മാസ് ചിത്രം കൽക്കി 2898 എഡി എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഈ മാസം 12-ന് പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുണ്ട്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം സി അശ്വനി ദത്താണ് നിർമ്മിക്കുന്നത്. എപിക് സയൻസ് ഫിക്ഷനായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.