കേരളാ പോലീസിന്റെ കണ്ണുവെട്ടിച്ച് സവാദ് വിഹരിച്ചത് 13 വർഷം; പോപ്പുലർ ഫ്രണ്ട് ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തത് മട്ടന്നൂരിൽ നിന്ന്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളാ പോലീസിന്റെ കണ്ണുവെട്ടിച്ച് സവാദ് വിഹരിച്ചത് 13 വർഷം; പോപ്പുലർ ഫ്രണ്ട് ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തത് മട്ടന്നൂരിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 11:34 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിനെ മതനിന്ദ ആരോപിച്ച് കൈവെട്ടിയ കേസിൽ ഒന്നാം പ്രതി സവാദിനെ എൻഐഎ അറസ്റ്റ് ചെയ്തത് കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന്. 2010 ജൂലൈയിൽ ടിജെ ജോസഫിനെ വെട്ടിപ്പരിക്കേൽപ്പിച്ച ദിവസം മുതൽ ഒളിവിൽ പോയ സവാദിനെ തന്ത്രപരമായാണ് എൻഐഎ പിടികൂടിയത്. അശമന്നൂർ സ്വദേശിയായ സവാദ് കേസിലെ ഒന്നാം പ്രതിയായിട്ടും 13 വർഷം കേരളത്തിൽ സ്വൈര്യവിഹാരം നടത്തിയെന്നത് പോലീസിന്റെ പിടിപ്പുകേടാണെന്ന വിമർശനവും ശക്തമാവുകയാണ്.

സാവേദിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എൻഐഎ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മട്ടന്നൂരിലെ ബേരത്ത് നിന്ന് സവാദ് എൻഐഎയുടെ പിടിയിലാകുന്നത്. അവിടെ മരപ്പണി ചെയ്ത് വരികയായിരുന്നു ഇയാളെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഇന്നലെ അർദ്ധരാത്രി വാടകവീട്ടിൽ നിന്ന് സവാദിനെ പിടികൂടുകയായിരുന്നു എൻഐഎ. ഇവിടെ കഴിഞ്ഞ ഒമ്പത് മാസമായി കഴിയുന്നുണ്ടായിരുന്നു എന്നാണ് സൂചന. നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് സവാദിനെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കും.

13 വർഷങ്ങൾക്ക് മുമ്പ് ചോദ്യപേപ്പറിൽ മതനിന്ദിയുണ്ടെന്ന് ആരോപിച്ചാണ് അദ്ധ്യാപകനായ ടി.ജെ ജോസഫിനെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൺമുന്നിലിട്ട് പിഎഫ്ഐ ഭീകരർ അതിക്രൂരമായി ആക്രമിച്ചത്. അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റി പോപ്പുലർഫ്രണ്ട് ഭീകരർ ‘ശിക്ഷവിധിച്ചു’. കൈപ്പത്തി വെട്ടിയത് സവാദായിരുന്നു. കേസിന്റെ വിചാരണ 12 വർഷത്തോളം നീണ്ടുനിന്നു. പ്രാകൃതനിയമങ്ങളുടെ ഇരയാണ് താനെന്നും ഉന്മൂലനം ചെയ്യേണ്ടത് അത്തരം പ്രാകൃത വിശ്വാസങ്ങളെയാണെന്നുമായിരുന്നു കേസിന്റെ ശിക്ഷാവിധി വേളയിൽ ടി.ജെ ജോസഫ് പ്രതികരിച്ചത്.

Tags: PFIKerala PolicePROF.TJ JOSEPH
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies