തണ്ണിമത്തൻ പലർക്കും ഇഷ്ടമുള്ള പഴ വർഗങ്ങളിലൊന്നാണ്. വേനൽ കാലങ്ങളിൽ മിക്ക വീടുകളിലുമുള്ള പ്രധാന ഭക്ഷ്യ വസ്തുക്കളിലൊന്നാണിത്. തണ്ണിമത്തൻ വെറുതെ കഴിക്കുന്നതിനും ജ്യൂസ് അടിച്ചു കുടിക്കുന്നതിനും പ്രത്യേക രുചിയാണുള്ളത്. തണ്ണിമത്തൻ സർബത്ത് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഈ കിടിലൻ സർബത്തുകൾ പരീക്ഷിച്ചു നോക്കാം..
നന്നാരി തണ്ണിമത്തൻ സർബത്ത്
ചേരുവകൾ
തണ്ണിമത്തൻ (ചെറിയ സമചതുരകളായി മുറിച്ചത്)- 2 കപ്പ്
നന്നാരി സിറപ്പ്- 3 ടേബിൾ സ്പൂൺ
പുതിനയില- 2 ടേബിൾ സ്പൂൺ
കസ്‌കസ്- 2 ടേബിൾ സ്പൂൺ
ഐസ്‌ക്യൂബ്‌സ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ചെറുതായി മുറിച്ചെടുത്ത തണ്ണിമത്തൻ ഇട്ട ശേഷം പുതിനയും നന്നാരി സിറപ്പും ചേർത്ത് നന്നായി ഇളക്കുക. ശേഷം അൽപം കസ്‌കസ് ചേർക്കാം. ഐസ് ക്യൂബ്‌സ് ഇട്ട ശേഷം ഒന്നൂകൂടി നന്നായി ഇളക്കിയ ശേഷം കുടിക്കാവുന്നതാണ്.
മുഹബത്ത് കാ സബർത്ത്
ചേരുവകൾ
തണ്ണിമത്തൻ (ചെറിയ സമചതുരകളായി മുറിച്ചത്)- 2 കപ്പ്
മാതളനാരങ്ങ ജ്യൂസ്- 2 ടേബിൾ സ്പൂൺ
പഞ്ചസാര- 4 ടേബിൾ സ്പൂൺ
ചവ്വരി- 3 ടേബിൾ സ്പൂൺ
പാൽ- 3 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം- 3 ടേബിൾ സ്പൂൺ
ഐസ്‌ക്രീം- 1 സ്‌കൂപ്പ്
തയ്യാറാക്കുന്ന വിധം:
ചവ്വരി നന്നായി തിളപ്പിച്ചെടുത്ത ശേഷം അരിച്ചെടുത്ത് നന്നായി കഴുകുക. ഇതിലേക്ക് മറിച്ചു വച്ച തണ്ണിമത്തൻ മാതള നാരങ്ങ ജ്യൂസ് പാൽ, ഫ്രഷ് ക്രീം, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിനു മുകളിലേക്ക് ഐസ്‌ക്രീം സ്‌കൂപ്പോ ഐസ്‌ക്യൂബുകളോ ഇട്ട ശേഷം കുടിക്കാവുന്നതാണ്.















