ഇൻഡി മുന്നണിയെന്നത് നാടകസംഘം; നരേന്ദ്രമോദി എന്ന വ്യക്തിയെ തകർക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം; രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണിയെന്നത് നാടകസംഘം; നരേന്ദ്രമോദി എന്ന വ്യക്തിയെ തകർക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം; രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 05:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ഒരു വ്യക്തിയെ എതിർക്കുന്നതിന് വേണ്ടി മാത്രം രൂപീകരിച്ചതാണ് ഇൻഡി മുന്നണിയെന്ന വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ആളുകളെ രസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു നാടകം മാത്രമാണ് അതിനുള്ളിൽ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ” ഇൻഡി മുന്നണി തന്നെ ഒരു നാടക സംഘമാണ്. അവർ നിങ്ങളെ രസിപ്പിച്ചു കൊണ്ടേ ഇരിക്കും.

ഒരാൾ രാവിലെയും മറ്റൊരാൾ വൈകിട്ടും എന്തെങ്കിലുമൊക്കെ അനാവശ്യമായി പറഞ്ഞു കൊണ്ടിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ഒറ്റ വ്യക്തിയെ മാത്രമാണ് ഈ സഖ്യം ലക്ഷ്യം വച്ചിരിക്കുന്നത്. അല്ലാതെ മറ്റൊരു ലക്ഷ്യവും ഈ സഖ്യത്തിനില്ല. എടുത്തുപറയത്തക്ക യാതൊരു വിധ നന്മയോ സ്വാധീനമോ ഇവർക്കില്ലെന്നും” ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഇൻഡി മുന്നണി കൺവീനർ സ്ഥാനം നിഷേധിച്ചതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പ്രതിപക്ഷ സഖ്യത്തിൽ നിന്ന് നിങ്ങളെ രസിപ്പിക്കുന്ന വാർത്തകൾ ഇനിയും തുടർച്ചയായി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ” മുന്നണിയുടെ കൺവീനറാകാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് നിതീഷ് അടുത്തിടെ വരെ പറഞ്ഞത്. അങ്ങനെ ഒരു സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്. ഇതുപോലെയുള്ള രസകരമായ വാർത്തകൾ അതിനുള്ളിൽ നിന്ന് ഇനിയും വരുമെന്നും” പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ ആഞ്ഞടിച്ച ഹിമന്ത ബിശ്വ ശർമ്മ, രാമനോട് അനീതി കാണിക്കുന്നയാൾ ഇന്ത്യയോട് എന്ത് നീതിയാണ് ചെയ്യുകയെന്നും ചോദിച്ചു. ” രാമക്ഷേത്ര നിർമ്മാണത്തിനെതിരെ കോൺഗ്രസ് പല തവണ രംഗത്ത് വന്നിട്ടുണ്ട്. അവരുടെ ജീവിതകാലം മുഴുവൻ പാപങ്ങൾ ചെയ്തിരുന്ന ഒരു പാർട്ടിയാണ് അത്. അയോദ്ധ്യയിൽ ക്ഷേത്രം ഉയരാതിരിക്കാൻ അവർ പലരീതിയിലും ഗൂഢാലോചനകൾ നടത്തി. ബാബർ മാത്രമാണ് അവർക്ക് പ്രിയപ്പെട്ടതെന്നും” അദ്ദേഹം പറഞ്ഞു.

Tags: Himanta SarmaINDI AllianceSoap Opera
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies