പത്തനംതിട്ട: പത്തനംതിട്ട- കൊയമ്പത്തൂർ കെഎസ്ആർടിസി ബസ് വീണ്ടും സർവീസ് മുടങ്ങി. സാങ്കേതിക തകരാറ് മൂലമാണ് സർവീസ് മുടങ്ങിയത്. ബസ് സർവീസ് നിർത്തിയതോടെ നിരവധി യാത്രക്കാരാണ് പ്രതിസന്ധിയിലായത്. രാവിലെ ഒൻപതിനും ഒൻപതരക്കും ഇടയിലുള്ള ബസാണ് സർവീസ് മുടങ്ങി വഴിയിലായത്.
മുഴുവൻ സീറ്റിലും ബുക്കിംഗ് ഉണ്ടായിരുന്ന ബസാണ് വഴിയിലായത്. പുതിയ ബസുകളും പെർമിറ്റുകളും ഉപയോഗിക്കാതെ പഴക്കം ചെന്ന ബസുകളാണ് പത്തനംതിട്ടയിൽ സർവീസ് നടത്തുന്നതെന്ന ആക്ഷേപവും വലിയ തോതിൽ ഉയരുന്നുണ്ട്.