അലീഗഢ്: ട്രെയിനിലെ പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ കണക്ട് ചെയ്ത് വെള്ളം തിളപ്പിച്ച യുവാവിന് പിഴ ചുമത്തി റെയിൽവേ. ഗയയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള മഹാബോധി എക്സ്പ്രസിലാണ് സംഭവം. റെയിൽവേ ആക്ട് സെക്ഷൻ 147 (1) പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തിയത്. അനധികൃത പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് 1,000 രൂപയാണ് പിഴ അടയ്ക്കേണ്ടത്.
ലെയിൽ നിന്നുള്ള 36-കാരനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്ന കേസിന് ആസ്പദമായ സംഭവം. ട്രെയിനിൽ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള പ്ലഗ് പോയിന്റിൽ നിന്നും ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് വെള്ളം തിളപ്പിക്കുകയായിരുന്നു. ഓടുന്ന ട്രെയിനിൽ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിന് വരെ കാരണമായേക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.