കോഴിക്കോട്: കൊടുവള്ളിയിൽ കാൽനട യാത്രികൻ ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ബൈക്കോടിച്ച രാജസ്ഥാൻ സ്വദേശിയെ ജയറാം പ്രജാപതിയെയാണ് അറസ്റ്റ് ചെയ്തത്. ട്രെയിനിൽ നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് റെയിൽവേ പോലീസ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി വാവാട് സ്വദേശി സദാനന്ദൻ മരിച്ച കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് ഇയാൾ സഞ്ചരിച്ച ബൈക്ക് സദാനന്ദനെ ഇടിച്ചത്.