മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസെടുത്തത്. പെരുമ്പടപ്പ് പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് രണ്ടര വയസുകാരിയായ മകളുമായി ഹസീന കിണറ്റിൽ ചാടിയത്. സംഭവസ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ഹസീനയെ നാട്ടുകാർ രക്ഷിച്ചു. ഹസീനയെയും കുഞ്ഞിനെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്.