കൊച്ചി: നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സത്കാരം കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്നു. സിനിമാ മേഖലയിൽ നിന്നും വൻ താരനിരയായിരുന്നു വിവാഹസത്കാരത്തിൽ പങ്കെടുക്കാനെത്തിയത്.
മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്മാന്, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, ശ്രീനിവാസനും ഭാര്യയും കുഞ്ചാക്കോ ബോബൻ, ടൊവിനോ, നിവിൻ പോളി, സായ്കുമാർ,ഇന്ദ്രൻസ് തുടങ്ങി നിരവധി പേരായിരുന്നു കൊച്ചിയിൽ നടന്ന പരിപാടിയിൽ എത്തിയത്.
സിനിമയിലും രാഷ്ട്രീയമേഖലയിലുമുള്ള പ്രമുഖർക്കായിട്ടായിരുന്നു കൊച്ചിയിൽ വിവാഹ സത്ക്കാരം ഒരുക്കിയത്. റിസപ്ഷനിലെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.
ഭാഗ്യക്കും ശ്രേയസിനും ആശംസകൾ നേർന്നുകൊണ്ട് കുഞ്ചാക്കോബോബൻ ഉൾപ്പെടെയുള്ളവർ ചിത്രങ്ങൾ പങ്കിട്ടുണ്ട്.
ഇരുവർക്കും അനുഗ്രഹീതമായ കുടുംബജീവിതം ആശംസിക്കുന്നെന്നും സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും പുഞ്ചിരിക്കുന്ന മുഖം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോബോബൻ കുറിച്ചത്.
ഇന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി തിരുവനന്തപുരത്ത് വച്ചും വിവാഹ സത്ക്കാരം നടത്തുന്നതാണ്.
ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഖുഷ്ബു ഉൾപ്പെടെയുള്ളവർ അന്ന് പങ്കെടുത്തിരുന്നു.