തൃശൂർ; പന്തല്ലൂരിൽ കുളത്തിൽ വീണ് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. തൃശൂർ പഴന്നന സ്വദേശികളായ ഹസ്നത്ത് (13) മഷിദ (9) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരിമാരാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം നടന്നത്.
പന്തല്ലൂരിലെ ബന്ധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ഇതിനിടെ വീടിന് സമീപമുള്ള വയലിന് മധ്യത്തായുള്ള കുളത്തിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കുട്ടികളെ കരയ്ക്കുകയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.