ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ആവേശത്തിലാണ് രാജ്യം . നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് ഇന്ന് പൂർത്തിയാകുക . വീടുകൾ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ജയ് ശ്രീറാം എന്ന് എഴുതിയ പതാകകൾ ഉയർത്തിയിരിക്കുന്നു .
ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയും രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. അയോദ്ധ്യ നഗരത്തെയും രാമക്ഷേത്രത്തെയും രാജ്യത്തിനും വിദേശത്തിനും വിജ്ഞാനത്തിന്റെയും സമാധാനത്തിന്റെയും കവാടമാക്കണമെന്ന് ഗൗതം അദാനി കുറിച്ചു.
“ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ വാതിലുകൾ തുറക്കുന്ന ഈ സുപ്രധാന അവസരത്തിൽ, അത് അറിവിന്റെയും സമാധാനത്തിന്റെയും കവാടമായി മാറട്ടെ, ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ ഐക്യത്തിന്റെ ശാശ്വതമായ ഇഴകളാൽ സമൂഹങ്ങളെ ബന്ധിപ്പിക്കുന്നു.“ – അദ്ദേഹം കുറിച്ചു.