പത്തനംതിട്ട: ഒൻപതാം ക്ലാസുകാരിയെ ഗർഭിണിയാക്കിയ സഹപാഠി അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്.
നിരവധി തവണ പീഡനത്തിനിരയായ കാര്യം പെൺകുട്ടി ഡോക്ടർമാരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിനെയും
പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഹപാഠി അറസ്റ്റിലായത്. ബലാത്സംഗ കുറ്റം, പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകൾ പ്രകാരമാണ് 14 കാരനെതിരെ കേസെടുത്തിരിക്കുന്നത്.