നടിയും ടെലിവിഷൻ അവതാരികയുമായ സ്വാസിക വിജയ് വിവാഹിതയായി. നടനും മോഡലുമായ പ്രേം ജേക്കബാണ് വരൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ നടി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘ഒടുവിൽ ഞങ്ങൾ ഒരുമിച്ചു’ എന്ന കുറിപ്പോടെയാണ് സ്വാസിക ചിതങ്ങൾ പങ്കുവച്ചത്.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ് താരം തിരഞ്ഞെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇരുവർക്കും ആശംസകളുമായി പ്രിയതാരങ്ങളുമെത്തി. സുരേഷ് ഗോപി, ദിലീപ്, അനുശ്രീ, ശ്വേതാ മേനോൻ, ഇടവേള ബാബു രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 27 ന് കൊച്ചിയിൽ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
മനംപോലെ മാഗല്യം എന്ന സിരീയലിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഈ സിരിയലിൽ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായതും.
വൈഗ എന്ന തമിഴ് സിനിമയിലൂടെ സിനിമാരംഗത്തെത്തിയ താരത്തിന് വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു. തിരുവന്തപുരം സ്വദേശിയായ പ്രേം തമിഴ് പരമ്പരകളിലും സജീവമാണ്.