മക്കൾ രാഷ്ട്രീയം അംഗീകരിക്കാനാകില്ല; മുൻ യുപിഎ സർക്കാരിനും രൂക്ഷ വിമർശനം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മക്കൾ രാഷ്‌ട്രീയം അംഗീകരിക്കാനാകില്ല; മുൻ യുപിഎ സർക്കാരിനും രൂക്ഷ വിമർശനം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 07:29 am IST
Facebook
Twitter
WhatsAppTelegram

പട്‌ന: ബംഗാളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് പിന്നാലെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന നൽകണമെന്ന് കേന്ദ്രത്തിലെ യുപിഎ സർക്കാരുകളോട് പലകുറി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും, അവർ പ്രതികരിക്കാൻ പോലും തയ്യാറായില്ലെന്നും നിതീഷ് കുമാർ വിമർശിച്ചു. എന്നാലിന്ന് മോദി സർക്കാർ തങ്ങളുടെ അഭ്യർത്ഥന മാനിച്ചുവെന്നും നിതീഷ് കുമാർ പ്രശംസിച്ചു.

കർപ്പൂരി ഠാക്കൂറിന്റെ ശതാബ്ദി ദിനത്തിൽ ജെഡിയു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” 2005ൽ ബിഹാറിൽ അധികാരത്തിൽ എത്തിയത് മുതൽ ഞങ്ങളുടെ ആവശ്യമായിരുന്നു കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന സമ്മാനിക്കണം എന്നത്. ഇതിനായി അന്നത്തെ യുപിഎ സർക്കാരിനോടുൾപ്പെടെ പല കുറി അഭ്യർത്ഥിച്ചിരുന്നു. എന്നാലിപ്പോൾ മോദി സർക്കാർ ഈ ആവശ്യം നിറവേറ്റിയിരിക്കുകയാണ്. ഇതിന് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറയുകയാണ്.

ഭാരതരത്‌ന സമ്മാനിക്കുന്ന വിവരം പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അറിയിച്ചതായി കർപ്പൂരി ഠാക്കൂറിന്റെ മകനും എംപിയുമായ രാംനാഥ് ഠാക്കൂർ പറഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രി എന്നെ വിളിച്ചില്ല. എങ്കിലും മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തോട് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇന്നത്തെ കാലത്ത് പലരും രാഷ്‌ട്രീയത്തിൽ സ്വന്തം കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എന്നാൽ കർപ്പൂരി ഠാക്കൂർ ഒരിക്കലും അത് ചെയ്തിട്ടില്ല. ഞാനും മക്കൾ രാഷ്‌ട്രീയത്തെ എതിർക്കുന്ന വ്യക്തിയാണ്. കർപ്പൂരി ഠാക്കൂറിന്റെ വിയോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മകനെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവന്നതെന്നും” നിതീഷ് കുമാർ പറഞ്ഞു.

 

 

Tags: BiharJDUnithish kumarpm modiFEATURED2KARPURI THACKUR
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies