ന്യൂഡൽഹി : ഏദൻ ഉൾക്കടലിൽ വ്യാപാര കപ്പലിന് നേരെ മിസൈൽ ആക്രമണം . ബ്രിട്ടീഷ് എണ്ണക്കപ്പലായ മാർലിൻ ലുവാണ്ടയ്ക്ക് നേരെയാണ് യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയത് . 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശിയുമാണ് കപ്പലിലുള്ളത് .
ആക്രമണത്തിന് പിന്നാലെ കപ്പൽ ആദ്യം ഇന്ത്യൻ നാവികസേനയുടെ സഹായമാണ് തേടിയത് . തുടർന്ന് ഐഎൻഎസ് വിശാഖപട്ടണം ഉടൻ സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു.എംവി മാർലിൻ ലുവാണ്ടയിൽ ഹൂതികൾ നടത്തിയ ആക്രമണം അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേന പ്രശ്നബാധിത മേഖലയിൽ നിരീക്ഷണം ശക്തമാക്കുകയും ഏകദേശം 10 യുദ്ധക്കപ്പലുകൾ അടങ്ങുന്ന ടാസ്ക് ഗ്രൂപ്പുകളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.