പൈതൃകവും സംസ്കാരവും പുതു തലങ്ങളിലെത്തിച്ചവർ; ജനങ്ങൾ തന്നെ തിരഞ്ഞെടുത്തവരാണ് ഇത്തവണ പുരസ്കാരം സ്വന്തമാക്കിയത്; പത്മ ജേതാക്കളെ പ്രശംസിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൈതൃകവും സംസ്കാരവും പുതു തലങ്ങളിലെത്തിച്ചവർ; ജനങ്ങൾ തന്നെ തിരഞ്ഞെടുത്തവരാണ് ഇത്തവണ പുരസ്കാരം സ്വന്തമാക്കിയത്; പത്മ ജേതാക്കളെ പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 11:50 am IST
Facebook
Twitter
WhatsAppTelegram

പത്മ പുരസ്കാരങ്ങൾ ലഭിച്ച ഓരോ ഭാരതീയനും രാജ്യത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ലാസിക്കൽ ഡാൻസ്, ക്ലാസിക്കൽ സം​ഗീതം, നാടോടി ന‍ൃത്തം, ഭജന, സിനിമ എന്ന് തുടങ്ങി സർവ മേഖലയിൽ നിന്നുള്ളവരാണ് രാജ്യത്തിന്റെ യശസുയർത്തി പുരസ്കാരം സ്വന്തമാക്കിയത്. ഭാരതത്തിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച വിദേശികളെയും രാജ്യം പത്മ അവാർഡുകൾ നൽകി ആദരിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസ്, തായ്വാൻ, മെക്സികോ, ബം​ഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയാണ് പത്മ പുരസ്കാരം നൽകി ഭാരതം ആദരിച്ചത്. ജനങ്ങളുടെ പത്മാ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്മശ്രീ ജേതാക്കളെ തിരഞ്ഞെടുക്കുന്ന രീതിയിൽ ഇത്തവണ മാറ്റം വരുത്തി. ജനങ്ങൾക്ക് തന്നെ ജനങ്ങളെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് ഇത്തവണ മറ്റ് വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പത്മ ജേതാക്കളുണ്ടായത്. 2014-നെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വർദ്ധനയാണ് നോമിനേഷൻ സമർപ്പിക്കുന്നതിലുണ്ടായതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എല്ലാവരുടെയും ജീവിതത്തിന് ഓരോ ലക്ഷ്യങ്ങളുണ്ട്. ചിലർ സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കുന്നു, മറ്റ് ചിലർ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി മികച്ച തലമുറയെ വാർത്തെടുക്കുന്നു. എന്നാൽ മറ്റ് ചിലർ അവരുടെ മരണശേഷവും അവരുടെ ഉത്തരവാദിത്വങ്ങളും കടമകളും അവയവദാനത്തിലൂടെ നിറവേറ്റുന്നു. രാജ്യത്ത് പ്രതിവർഷം 1000-ത്തിലധികം പേരാണ് അവയവദാനം നടത്തുന്നത്. മറ്റുള്ളവരുടെ ജീവനുകൾ രക്ഷിക്കാനായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു. രാജ്യത്ത് അവയവദാനം പ്രോത്സാഹിപ്പിക്കാനായി നിരവധി സംഘടനകളും മറ്റും നിലവിലുണ്ടെന്നും അവയവദാനത്തിന് സജ്ജമായ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചികിത്സയ്‌ക്കായി ചെല്ലുമ്പോൾ പല ഡോക്ടർമാരും അവരുടേതായ ഭാഷയിലാകും കുറിപ്പടികൾ എഴുതുക. മറ്റ് ഡോക്ടരുടെ സഹായം തേടുമ്പോൾ ഇത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പതിറ്റാണ്ടുകളായിട്ടുള്ള പ്രശ്നമാണിത്. ആയുഷ് മന്ത്രാലയം പരിഹാരമെന്നവണ്ണം ഏകീകൃത കോഡിം​ഗ് സംവിധാനം അവതരിപ്പിച്ച വിവരവും പ്രധാനമന്ത്രി പറ‍ഞ്ഞു. ഓരേ രീതിയിൽ ഡോക്ടർമാർക്ക് മരുന്നും ചികിത്സ രീതികളും മറ്റും എഴുതാൻ കഴിയും. രോ​​ഗവിവരങ്ങൾ മുഴുവൻ ഡോക്ടർക്ക് ഞൊടിയിടയിൽ അറിയാൻ ഈ സംവിധാനം വഴി സാധിക്കും. ​ഗവേഷണം നടത്തുന്നവർക്കും ഈ കോഡിം​ഗ് സംവിധാനം ഉപകാരപ്പെടും. ആരോ​ഗ്യ രം​ഗത്തെ കുതിപ്പിനാണ് ഭാരതം തുടക്കമിട്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Man ki baatpm modiFEATURED2Maan Ki baat2024
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies