മോഹൻലാലിന്റെ അഭിനയം തോഷിറോ മിഫ്യൂണിനെ അനുസ്മരിപ്പിക്കുന്നു; 'മലൈക്കോട്ടൈ വാലിബൻ' ഒരു ​ഗംഭീര സിനിമ: പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ്
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാലിന്റെ അഭിനയം തോഷിറോ മിഫ്യൂണിനെ അനുസ്മരിപ്പിക്കുന്നു; ‘മലൈക്കോട്ടൈ വാലിബൻ’ ഒരു ​ഗംഭീര സിനിമ: പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 04:18 pm IST
Facebook
Twitter
WhatsAppTelegram

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ശൈലിയിൽ പുറത്തിറങ്ങിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തെ സംബന്ധിച്ച് നിരവധി വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തെ പുകഴ്‌ത്തിയും ഇകഴ്‌ത്തിയും നിരവധിപേരാണ് കുറിപ്പുകൾ പങ്കുവക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവക്കുകയാണ് പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ.

അക്കിറ കുറസോവയുടെയും യൂറോപ്യന്‍ സിനിമകളുടെയും അംശങ്ങൾ വാലിബനിൽ കാണാമെന്നാണ് സന്തോഷ് തുണ്ടിയിൽ പറയുന്നത്. വസ്ത്രാലങ്കാരത്തിലും സംവിധാനത്തിലും ക്യാമറയിലുമൊക്കെ വലിയ മികവാണ് ചിത്രം വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്. കുഛ് കുഛ് ഹോത്താ ഹെ, കൃഷ്, റൗഡി റാത്തോഡ് അടക്കമുള്ള നിരവധി ശ്രദ്ധേയ ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സന്തോഷ് തുണ്ടിയിൽ.

‘മലൈക്കോട്ടൈ വാലിബൻ ഒരു ​ഗംഭീര സിനിമതന്നെയായിരുന്നു. ദൃശ്യവിസ്മയങ്ങളുടെ ഒരു മേളം തന്നെ ചിത്രം ഒരുക്കി വച്ചിട്ടുണ്ട്. അക്കിറ കുറസോവയുടെയും റഷ്യന്‍, കിഴക്കന്‍ യൂറോപ്യന്‍ സിനിമകളുടെയും ഷോലെയുടെയുമൊക്കെ സാന്നിധ്യം ഇതിൽ യാദൃശ്ചികമായി വന്നതല്ല. നമ്മുടെ പരിചിത അനുഭവങ്ങളിലൂടെ നമ്മൾ ചിന്തിക്കുന്നതാണ്. സാധാരണയായി ലിജോയുടെ ചിത്രങ്ങൾ നമ്മെ കൂട്ടി കൊണ്ട് പോകുന്നത് അയാളുടേത് മാത്രമായ ഒരു ലോകത്തേക്കാണ്.

ചിത്രത്തിൽ മോഹൻലാലിന്റെ അഭിനയം കുറസോവ ചിത്രങ്ങളിലെ നടനായ തോഷിറോ മിഫ്യൂണിനെ അനുസ്മരിപ്പിക്കുകയാണ്. ഇതിലൂടെ മലൈക്കോട്ടൈ വാലിബനെ പുതിയ ഉയരങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുകയാണ്. ആക്ഷൻ രം​ഗങ്ങളിൽ മോഹൻലാൽ ​ഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സിനിമാറ്റോഗ്രഫിയിലും പ്രൊഡക്ഷന്‍ ഡിസൈനിലും വസ്ത്രാലങ്കാരത്തിലും സംഗീതത്തിലും ചിത്രം വലിയ മികവ് പുലർത്തിയിട്ടുണ്ട്. ലോകവേദികളിൽ മലയാള സിനിമയുടെ ഗ്രാഫ് ഉയര്‍ത്തുന്ന സമാനതകളില്ലാത്ത ഒരു ചലച്ചിത്ര യാത്രയ്‌ക്കായി നമുക്കെല്ലാവർക്കും ഒരുങ്ങാം.’- സന്തോഷ് തുണ്ടിയിൽ കുറിച്ചു.

 

Tags: mohanlalSUBSanthosh Thundiyil
Share
Tweet
SendShare

More News from this section

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

നേപ്പാളിലെത്തി കരസേനാ മേധാവി ധീരാജ് സേത്ത്; പ്രതിരോധ ബന്ധം ശക്തമാക്കാന്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍; ജനറല്‍ പദവി നല്‍കി ആദരിച്ച് നേപ്പാള്‍

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

ലോക ഒന്നാം നമ്പറിനെ വീഴ്‌ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies