കൊച്ചി : കേരള ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണക്കില്ലെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. ഇന്ന് ചേർന്ന ജനറൽബോഡി യോഗത്തിലായിരുന്നു തീരുമാനം. അസോസിയേഷനുമായി കൂടിയാലോചിക്കാതെ ഔദ്യോഗിക തലത്തിൽ തീരുമാനമെടുത്തതിനെ വിമർശിക്കുകയും ചെയ്തു.
കളമശ്ശേരിയിലേക്ക് മാറുമ്പോൾ അഭിഭാഷകർക്കായി എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്ന കാര്യം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ അസോസിയേഷന് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് ജനറൽ ബോഡി യോഗം ചേർന്നത്. ഹൈക്കോടതിക്ക് സമീപത്തായുള്ള ഹൗസിംഗ് ബോർഡിന്റെ സ്ഥലം ഏറ്റെടുത്ത് കോടതിയുടെ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് അഭിഭാഷക അസോസിയേഷന്റെ ആവശ്യം.