ന്യൂഡൽഹി: അയോദ്ധ്യ ക്ഷേത്രവുമായ ബന്ധപ്പെട്ട വിവാദ ചോദ്യം ഉന്നയിച്ച അൽജസീറ ലേഖകന് കുറിക്കു കൊള്ളുന്ന മറുപടിയുമായി ബിജെപിയുടെ ദേശീയ വക്താവ് ഷാസിയ ലിമി. പള്ളി തകർത്തല്ലേ ക്ഷേത്രം നിർമിച്ചതെന്ന ചോദ്യത്തിന് അവിടുത്തെ ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്നായിരുന്നു ഷാസിയ ലിമി മറുപടി. ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകിയപ്പോൾ അൽജസീറ ടെലിവിഷൻ അവതാരകന് പിന്നെ കൂടുതലൊന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല.
”അയോദ്ധ്യയിലെ രാമക്ഷേത്രം തകർത്തത് ബാബറുടെ മുഖ്യ കമാൻഡറയ മിർ ബാകിയാണ്. ക്ഷേത്രം യാഥാർത്ഥ്യമായതൊടെ ചരിത്രപരമായ ഒരു തെറ്റാണ് തിരുത്തിയത്. സുപ്രീംകോടതി വിധിയനുസരിച്ചാണ് രാമക്ഷേത്രം പണിതത്”, ഷാസിയ ലിമി വ്യക്തമാക്കി.
മുൻപ് മാദ്ധ്യമ പ്രവർത്തയായിരുന്ന ഷാസിയ ലിമി അതുപേക്ഷിച്ചാണ് രാഷ്ട്രീയത്തിലെത്തിയത്. ആദ്യം ആംആദ്മിയിൽ ചേർന്ന ഷാസിയ ലിമി പിന്നീട് അവരുടെ പ്രവർത്തന രീതിയിൽ മനം മടുത്ത് ബിജെപിയിൽ ചേരുകയായിരുന്നു.