തൃശൂർ: അമിത വേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൃശൂർ ചൊവ്വന്നൂരിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രികൻ വരാവൂർ സ്വദേശി ഷാഹുൽ ആണ് മരിച്ചത്.
അപകടത്തിന് ശേഷം കാർ നിർത്തിയ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിൽ നിന്ന് പകുതി കുടിച്ച മദ്യകുപ്പികൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡ്രൈവർ മദ്യപിച്ച് വാഹനം ഒടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.